paris-olympics

TAGS

പാരിസ് ഒളിംപിക്സില്‍ മെഡല്‍ നേടിയാല്‍ അത്്ലീറ്റുകള്‍ക്ക് ഈഫില്‍ ടവറിന്റെ ഒരംശവുമായി മടങ്ങാം.  പാരിസിലെ ലോകാദ്ഭുതത്തില്‍ നിന്നുള്ള ലോഹം ഉപയോഗിച്ചാണ് ഒളിംപിക്സിനുവേണ്ട അയ്യായിരത്തോളം മെഡലുകള്‍ നിര്‍മിച്ചിരിക്കുന്നത്.  

പാരിസ് നഗരത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ഈഫില്‍ ടവറിന്റെ ഒരംശം കഴുത്തിലണിയാന്‍ കായികതാരങ്ങള്‍ക്ക് അവസരം ഒരുക്കുകയാണ് ഫ്രാന്‍സ്. ഈഫില്‍ ടവറിലെ ലോഹംകൂടി ഉപയോഗിച്ചാണ് പാരിസ് ഒളിംപിക്സിന്റെ മെഡലുകള്‍ തയ്യാറാക്കിയിരിക്കുന്നത്

മുന്‍പ് ഇഫില്‍ ടവര്‍ നവീകരിച്ചപ്പോള്‍ ബാക്കിവന്ന ലോഹമാണ് മെഡല്‍ നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്.  വൃത്താകൃതിയിലുള്ള മെഡലുകള്‍ക്ക് പകരം ഇക്കുറി ആറ് വശങ്ങളുള്ള ഹെക്സഗണ്‍ ആകൃതിയിലായിരിക്കും മെഡല്‍. മെഡലിന്റെ ഒരുവശത്ത് വിജയത്തിന്റെ ഗ്രീക്ക് ദേവതയായ നൈക്കിയുടെ ചിത്രമുണ്ട്. മറുവശത്ത് ഈഫില്‍ ടവറിന്റെ ചിത്രവും.  5084 മെഡലുകളാണ് നിര്‍മിച്ചത്. 

Eiffel tower metal in paris olympics and paralympics medals