'ഇതില്‍ പലതും തെറ്റ്'; മുംബൈ പരിശീലകനെതിരെ രോഹിത് ശര്‍മയുടെ ഭാര്യ റിതിക

rohit-sharma-wife
SHARE

രോഹിത് ശര്‍മയെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റിയ  നടപടിയെ ന്യായീകരിച്ച പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍ക്കെതിരെ രോഹിതിന്റെ ഭാര്യ റിതിക സജ്ദ രംഗത്തെത്തി. രോഹിതിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കിയതുമായി ബന്ധപ്പെട്ട് സംസാരിക്കുന്ന ബൗച്ചറുടെ വീഡിയോക്ക് താഴെയാണ് റിതിക തന്‍റെ പ്രതികരണമറിയിച്ചത്. ബൗച്ചര്‍ വിഡിയോയില്‍ പറയുന്ന പലകാര്യങ്ങളും തെറ്റാണെന്നാണ് റിതിക കമന്‍റ് ചെയ്തത്. 

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ബൗച്ചറുടെ ഒരഭിമുഖത്തിനടിയിലാണ് റിതിക കമന്‍റുമായെത്തിയത്. രോഹിത് ശര്‍മയ്ക്ക് പകരം മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായി ഹാര്‍ദിക് പാണ്ഡ്യയെ തിരഞ്ഞെടുത്ത നടപടി ക്രിക്കറ്റ് തീരുമാനമായിരുന്നെന്നും അതില്‍ വൈകാരികത കൊള്ളേണ്ട കാര്യമില്ലെന്നും ബൗച്ചര്‍ ആ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മുംബൈ ഇന്ത്യന്‍സിന്റെ മാറ്റത്തിന്റെ ഭാഗമായാണ് ക്യാപ്റ്റനായിരുന്ന രോഹിതിനെ മാറ്റിയതെന്നും ക്യാപ്റ്റന്‍സിയില്‍ നിന്ന് ഒഴിവാക്കുന്നതുവഴി രോഹിതിന് ബാറ്റിങ്ങില്‍ മികവ് വരുത്താന്‍ കഴിയുമെന്നും ബൗച്ചര്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. 

ഈ അഭിമുഖത്തിന് താഴെയായി ബൗച്ചര്‍ 'പറയുന്നത് പലതും തെറ്റാണെ'ന്ന് റിതിക കമന്റ് ചെയ്യുകയായിരുന്നു. അതേസമയം മുംബൈ ഇന്ത്യന്‍സിന്‍റെ പുതിയ ക്യാപ്റ്റനായ ഹാര്‍ദിക് പാണ്ഡ്യ കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമായിരുന്നു. വന്‍ തുക നല്‍കിയാണ്  ഹാര്‍ദികിനെ മുംബൈ ഇന്ത്യന്‍സിലെത്തിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

Rohit Sharma’s wife reacts to Mumbai Indians coach’s captaincy explanation

MORE IN SPORTS
SHOW MORE