india-vs-south-africa-semi-

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍. സെമിയില്‍ ദക്ഷിണാഫ്രിക്കയെ രണ്ടുവിക്കറ്റിന് തോല്‍പിച്ചു. 245 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഏഴ് പന്തുകള്‍ ശേഷിക്കെ ലക്ഷ്യം മറികടന്നു. ഇന്ത്യയുടെ തുടര്‍ച്ചയായ അഞ്ചാം ലോകകപ്പ്  ഫൈനലാണിത്. 32 റണ്‍സിനിെട നാലുവിക്കറ്റ് നഷ്ടമായ ടീമിനെ സച്ചിന്‍ ദാസാണ് കൈപിടിച്ച് ഉയര്‍ത്തിയത്. 96 റണ്‍സെടുത്താണ് സച്ചിന്‍ മടങ്ങിയത്.

81 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഉദയ് സഹാറന്റെ പ്രകടനം ടീമിനെ വിജയതീരത്ത് എത്തിച്ചു. 81 റണ്‍സെടുത്ത ഉദയാണ് കളിയിലെ താരം. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സെടുത്തു. 76 റണ്‍സെടുത്ത ലുവാന്‍ ഡ്രെ പ്രിറ്റോറിയസും 64 റണ്‍സെടുത്ത റിച്ചാര്‍ഡ് സെലെറ്റ്സ്‌വെയ്നുമാണ് ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട വിജയലക്ഷ്യത്തില്‍ എത്തിച്ചത്. ഇന്ത്യയ്ക്കായി രാജ് ലിംബാനി മൂന്ന് വിക്കറ്റ്  വീഴ്ത്തി. 

സ്കോര്‍: ദക്ഷിണാഫ്രിക്ക–244/7, ഇന്ത്യ–248/8

India vs South Africa, U19 World Cup semi-final 2024