കോലി വീണ്ടും അച്ഛനാവുന്നു; വെളിപ്പെടുത്തി ഡിവില്ലിയേഴ്സ്; മൂന്നാം ടെസ്റ്റ് കളിച്ചേക്കില്ല

virat-kohli-anushka
SHARE

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് കോലി വിട്ടുനില്‍ക്കുന്നതിലെ കാരണം തേടുകയായിരുന്നു ആരാധകര്‍. അമ്മയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് എന്നതുള്‍പ്പെടെ പല അഭ്യൂഹങ്ങളും പരന്നു. എന്നാല്‍ തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതിനെ തുടര്‍ന്നാണ് കോലി ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്യാപ്റ്റനും ആര്‍സിബിയിലെ കോലിയുടെ സഹതാരവുമായിരുന്ന ഡിവില്ലിയേഴ്സ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 

രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ് കോലിയും അനുഷ്കയും. കുടുംബത്തിന് കോലി വലിയ പരിഗണന നല്‍കുന്നു. അതിന് കോലിയെ കുറ്റം പറയാനാവില്ല എന്നാണ് തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുമ്പോഴാണ് കോലിയുമായി നടത്തിയ ചാറ്റിനെ കുറിച്ച് ഡിവില്ലിയേഴ്സ് വെളിപ്പെടുത്തിയത്. കുടുംബത്തിനൊപ്പം സമയം ചിലവിടുന്ന കോലി സുഖമായിരിക്കുന്നതായും ഡിവില്ലിയേഴ്സ് ആരാധകരെ അറിയിക്കുന്നു. 

എന്നാല്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് കളിക്കാന്‍ കോലി ഉണ്ടാകുമോ എന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സെലക്ടര്‍മാര്‍ക്കും ഇക്കാര്യത്തില്‍ വ്യക്തത ഇല്ലെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ, കോലി ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകള്‍ കളിക്കില്ലെന്ന് വ്യക്തമാക്കിയ ബിസിസിഐ അതിന്റെ കാരണം വെളിപ്പെടുത്തിയിരുന്നില്ല. കോലിയുടെ സ്വകാര്യത മാനിക്കണം എന്നും അഭ്യൂഹങ്ങള്‍ പരത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം എന്നും ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. 

Virat Kohli and Anushka Sharma ready to welcom their second child

MORE IN SPORTS
SHOW MORE