'ക്രിസ്റ്റ്യാനോയെ അല്ല; മെസിയെ പോലെ ആഘോഷിക്കൂ'; ഡി മരിയയെ തള്ളി ഗര്‍നാചോ

alexandro-garnacho-messi
SHARE

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആഘോഷത്തിന് പകരം മെസിയുടെ സെലിബ്രേഷന്‍ സ്റ്റൈല്‍ പിന്തുടരണം എന്ന അര്‍ജന്റൈന്‍ താരം ഏയ്ഞ്ചല്‍ ഡി മരിയയുടെ വാക്കുകള്‍ തള്ളി മാഞ്ചസ്റ്റര്‍ യുനൈറ്റത് താരം അലസാന്ദ്രോ ഗര്‍നാചോ. വെസ്റ്റ്ഹാമിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത മല്‍സരത്തില്‍ വല കുലുക്കിയതിന് ശേഷമാണ് ഗര്‍നാചോ ക്രിസ്റ്റ്യാനോയുടെ ശൈലിയില്‍ ഗോള്‍ ആഘോഷിച്ചത്. 

വെസ്റ്റ് ഹാമിനെതിരെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മൂന്നാം ഗോള്‍ ആഘോഷിച്ചതിന് ശേഷം പരസ്യബോര്‍ഡില്‍ വന്നിരുന്നാണ് യുനൈറ്റഡിന്റെ അര്‍ജന്റൈന്‍ താരം ഗര്‍നാചോ ഗോള്‍ ആഘോഷിച്ചത്. റയല്‍ മാഡ്രിഡിലായിരുന്ന കാലത്തെ ക്രിസ്റ്റ്യാനോയുടെ ഗോള്‍ സെലിബ്രേഷന്‍ രീതികളില്‍ ഒന്നായിരുന്നു ഇത്. 

ക്രിസ്റ്റ്യാനോയെ പോലെ ഞാന്‍ സെലിബ്രേറ്റ് ചെയ്യില്ല. ഗോള്‍ സ്കോര്‍ ചെയ്ത് മെസി ചെയ്തത് പോലെ ഞാന്‍ ചെയ്യും. അതായിരിക്കും ഞാന്‍ തുടരുക എന്നായിരുന്നു ഡി മരിയയുടെ വാക്കുകള്‍. നേരത്തെ അര്‍തുറോ വിഡാലും ക്രിസ്റ്റ്യാനോയുടെ സെലിബ്രേഷന്‍ അനുഗരിക്കുന്ന ഗാര്‍നാചോയെ വിമര്‍ശിച്ചിരുന്നു. ഗര്‍നാചോയെ സംബന്ധിച്ച് ഒരു മോശം കാര്യം അതാണ്. എന്തിനാണ് ക്രിസ്റ്റ്യാനോയുടെ ശൈലിയില്‍ ഗാര്‍നാചോ ആഘോഷിക്കുന്നത്? വിദാല്‍ ചോദിക്കുന്നു. 

സ്വന്തം പേര് സൃഷ്ടിക്കുകയാണ് വേണ്ടത്. ഇപ്പോള്‍ തന്നെ മികച്ച താരമാണ് ഗാര്‍നാചോ. ക്രിസ്റ്റ്യാനോ ആയിരിക്കാം അവന്റെ ഇഷ്ടതാരം. അതിനെ ഞാന്‍ ബഹുമാനിക്കുന്നു. എന്നാല്‍ അവന്‍ സ്വന്തം പേര് എഴുതിച്ചേര്‍ക്കണം. ഒരു ഗോള്‍ ആഘോഷിച്ച് എങ്ങനെയാണ് അത് ഓര്‍മയില്‍ സൂക്ഷിക്കാന്‍ പാകത്തിലാക്കുക? മറ്റൊരു രീതിയില്‍ ആഘോഷിക്കു...വിദാല്‍ പറയുന്നു.  

Garnacho again celebrated his goal copying cristiano 

MORE IN SPORTS
SHOW MORE