2026 ഫിഫ ലോകകപ്പ്; കലാശപ്പോര് മെറ്റ്​ലൈഫ് സ്റ്റേഡിയത്തില്‍

world-cup-final
SHARE

2026ലെ ഫിഫ ഫുട്ബോള്‍ ലോകകപ്പ് ഫൈനല്‍ അമേരിക്കയിലെ ന്യൂ ജഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍. യുഎസ്എ, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി വേദിയാവുന്ന 48 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ ജൂലൈ 19നാണ്. 

ജൂണ്‍ 11നാണ് ടൂര്‍ണമെന്റിന് തുടക്കമാവുക. 104 മത്സരങ്ങളാണ് 16 സ്റ്റേഡിയങ്ങളിലായി നടക്കുക. എസ്റ്റാഡിയോ അസ്റ്റെക്ക സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. അറ്റ്ലാന്റയിലും ഡല്ലാസിലുമായാണ് സെമി ഫൈനല്‍ മല്‍സരങ്ങള്‍. മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള മല്‍സരം മയാമിയില്‍ നടക്കും. 

met-life-stadium

ലോസ് ആഞ്ചലസ്, കന്‍സാസ് സിറ്റി, മയാമി, ബോസ്റ്റണ്‍ എന്നിവിടങ്ങളിലായിട്ടാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍. 1994ലെ ലോകകപ്പിന് അമേരിക്ക വേദിയായിരുന്നു. അന്ന് റോസ് ബൗളിലായിരുന്നു ഫൈനല്‍ മല്‍സരം. റോസ് ബൗള്‍ നവീകരിച്ചാണ് 2010ല്‍ െമറ്റ് ലൈഫ് സ്റ്റേഡിയം പണിതുയര്‍ത്തിയത്. 82,500 പേരെ ഉള്‍ക്കൊള്ളാനാവുന്നതാണ് മെറ്റ് ലൈഫ് സ്റ്റേഡിയം. 2016ലെ കോപ്പ അമേരിക്ക ഫൈനല്‍ വേദിയായതും ഇവിടെയാണ്.

metlife stadium selected as 2026 fifa world cup final venu 

MORE IN SPORTS
SHOW MORE