ഇന്‍ഗ്ലിസിന് കോവിഡ്; പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി ഓസ്ട്രേലിയ; നിയന്ത്രണങ്ങള്‍

josh-inglis
SHARE

വെസ്റ്റ് ഇന്‍ഡീസിന് എതിരായ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ കോവിഡ് പോസിറ്റീവായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോഷ് ഇന്‍ഗ്ലിസിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി ഓസ്ട്രേലിയ. ബയോ സെക്യൂരിറ്റി പ്രോട്ടോക്കോളുകള്‍ പാലിച്ചായിരിക്കും ഇന്‍ഗ്ലിസ് കളിക്കുക.

കളിക്കാരില്‍ നിന്ന് ഇന്‍ഗ്ലിസ് നിശ്ചിത അകലം പാലിക്കണം. ടീം ഉപയോഗിക്കുന്ന ഡ്രസ്സിങ് റൂം ആയിരിക്കില്ല കോവിഡ് സ്ഥിരീകരിച്ച ഇന്‍ഗ്ലിസിന്. വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ടെസ്റ്റില്‍ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് കാമറൂണ്‍ ഗ്രീനും ഇതേ സെക്യൂരിറ്റി പ്രോട്ടോക്കോള്‍ പാലിച്ചാണ് കളിച്ചത്.

ട്രാവിഡ് ഹെഡ്ഡിനൊപ്പം ഇന്‍ഗ്ലിസ് ആയിരിക്കും ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക. പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ടോസ് നേടിയ സ്മിത്ത് വെസ്റ്റ് ഇന്‍ഡീസിനെ ബാറ്റിങ്ങിനയച്ചു. 20 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സ് എന്ന നിലയിലാണ് വെസ്റ്റ് ഇന്‍ഡീസ്. 

Inglis tested covid positive included in playing 11 against west indies

MORE IN SPORTS
SHOW MORE