Image Credit: facebook.com/keralablasters

Image Credit: facebook.com/keralablasters

ഒരുമാസം നീണ്ട ഇടവേളയ്ക്ക് ശേഷം ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങുന്നു. ഒഡീഷയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. പരുക്കേറ്റ് പുറത്തായ ലൂണയുടെയും പെപ്രയുടെയും പകരക്കാര്‍ ഇന്ന് രക്ഷകരാകുമോയെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 

ലൂണയ്ക്ക് പകരമെത്തിയ ലിത്വാനിയന്‍ താരം ഫെദോര്‍ ചെര്‍നിച്ചിനെയും ഗോകുലം കേരളയില്‍ നിന്ന് തിരിച്ചെത്തിയ നൈജീരിയന്‍ താരം ജസ്റ്റിന്‍ ഇമ്മാനുവലിനെയും കേന്ദ്രീകരിച്ചാണ് ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ തന്ത്രങ്ങള്‍. സെന്‍റര്‍ ഫോര്‍വേഡ് പൊസിഷനിലായിരിക്കും ചെര്‍നിച്ചും കളത്തിലിറങ്ങുക. എന്നാല്‍ മധ്യനിരയ്ക്ക് കരുത്തുകൂട്ടണമെന്ന് പരിശീലകന്‍ ഉറപ്പിച്ചാല്‍ വിങ്ങറായോ അറ്റാക്കിങ് മിഡ്‌ഫീല്‍ഡറായോ ചെര്‍നിച്ച് മഞ്ഞക്കുപ്പായത്തിലെ ആദ്യമല്‍സരത്തിനിറങ്ങാന്‍ സാധ്യതയുണ്ട്. 

 

ബ്ലാസ്റ്റേഴ്സിന് 26 പോയിന്‍റും ഒഡീഷയ്ക്ക് 24 പോയിന്‍റുമാണുള്ളത്. സൂപ്പര്‍ കപ്പ് ഏഷ്യന്‍ കപ്പ് മല്‍സരങ്ങള്‍ക്കായുള്ള ഇടവേളയ്ക്ക് പിരിയും മുമ്പ് തുടര്‍ച്ചയായി മൂന്നുമല്‍സരങ്ങളില്‍ വിജയിച്ച് മിന്നും ഫോമിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ്. ഐഎസ്എല്‍ നിര്‍ണായകഘട്ടത്തിലേക്ക് കടന്നതോടെ പത്തു മല്‍സരങ്ങളാണ് ബ്ലാസ്റ്റേഴ്സിന് അവശേഷിക്കുന്നത്. ഇതില്‍ നാലുമല്‍സരങ്ങള്‍ക്ക് മാത്രമാണ് ഹോം ഗ്രൗണ്ട് വേദിയാകുന്നത്. രാത്രി ഏഴരയ്ക്ക് ഭുവനേശ്വറിലാണ് ഒഡീഷയ്ക്കെതിരായ മല്‍സരം. 

Indian Super League; Kerala Blasters vs Odisha FC