3 കോടി രൂപ പാരിതോഷികം; പിതാവിന് കാര്‍ വാങ്ങി നല്‍കാന്‍ റിങ്കു സിങ്

rinku-singh
SHARE

മൂന്ന് കോടി രൂപയാണ് ഇന്ത്യയുടെ പുതിയ ബാറ്റിങ് സെന്‍സേഷന്‍ റിങ്കു സിങ്ങിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചത്. ആ പണം ഉപയോഗിച്ച് തന്റെ പിതാവിന് കാര്‍ വാങ്ങി നല്‍കാന്‍ പോവുകയാണ് താരം. ഏഷ്യന്‍‌ ഗെയിംസില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് സംഘത്തില്‍ ഉള്‍പ്പെട്ടതിനാണ് റിങ്കു സിങ്ങിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മൂന്ന് കോടി പാരിതോഷികം പ്രഖ്യാപിച്ചത്. 

മകന്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തിയെങ്കിലും തന്റെ ജോലി തുടരുകയാണ് റിങ്കുവിന്റെ പിതാവ് ചെയ്തത്. തന്റെ ചെറിയ വണ്ടിയില്‍ ഗ്യാസ് സിലിണ്ടര്‍ വിതരണം ചെയ്യുന്ന റിങ്കുവിന്റെ പിതാവിന്റെ വിഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇനി ഈ ജോലി തുടരേണ്ടതില്ലെന്ന് താന്‍ പിതാവിനോട് നിര്‍ദേശിച്ചെങ്കിലും അദ്ദേഹം അതിന് തയ്യാറല്ലെന്നാണ് റിങ്കു പറയുന്നത്. 

ഇപ്പോള്‍ പിതാവിന് കാര്‍ വാങ്ങി നല്‍കാനുള്ള റിങ്കുവിന്റെ തീരുമാനത്തിന് കയ്യടിക്കുകയാണ് ആരാധകര്‍. 15 ട്വന്റി20യാണ് റിങ്കു സിങ് ഇതുവരെ ഇന്ത്യക്ക് വേണ്ടി കളിച്ചത്. നേടിയത് 356 റണ്‍സ്. ബാറ്റിങ് ശരാശരി 89. 

Rinku singh to buy car for his father

MORE IN SPORTS
SHOW MORE