ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ഫുള്ളമിനെ തോല്‍പിച്ച് ലിവര്‍പൂള്‍

EPL Sunday
SHARE

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏഴുഗോള്‍ ത്രില്ലറില്‍ ഫുള്ളമിനെ തോല്‍പിച്ച് ലിവര്‍പൂള്‍. ടോട്ടനം ഹോട്സ്പര്‍ – മാഞ്ചസ്റ്റര്‍ സിറ്റി മല്‍സരം സമനിലയില്‍ അവസാനിച്ചു. ഇരുടീമും മൂന്നുഗോളുകള്‍ വീതം നേടി.  പത്തുപേരുമായി കളിച്ച ചെല്‍സി ബ്രൈട്ടനെ 3–2ന് തോല്‍പിച്ചു.  

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ അര്‍ജന്റീനക്കാരുടെ ദിവസമായിരുന്നു. എന്‍സോ ഫെര്‍ണാണ്ടസിന്റെ ഇരട്ടഗോളുകള്‍ ചെല്‍സിക്ക് ജയമൊരുക്കിയപ്പോള്‍ ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനായി മക്ക്്ആലിസ്റ്ററിന്റെ ലോങ് റെഞ്ചര്‍. 4-3നാണ് ലിവര്‍പൂള്‍ ഫുള്ളമിനെ തോല്‍പിച്ചത്. 80ാം മിനിറ്റില്‍ മല്‍സരത്തിലാദ്യമായി ഫുള്ളം ലീഡെടുത്തപ്പോള്‍ സ്കോര്‍ 3–2. രണ്ടുഗോളുകള്‍കൂടി തിരിച്ചടിച്ച് ലിവര്‍പൂളിന് ജയമുറപ്പിക്കാന്‍ വേണ്ടിവന്നത് രണ്ടുമിനിറ്റ് മാത്രം.ഇരട്ടഗോളുകള്‍ നേടിയ ട്രെന്‍ഡ് അലക്സാണ്ടര്‍ അര്‍ണോള്‍ഡാണ് മല്‍സരത്തിലെ താരം 

ആദ്യപകുതിയില്‍ ക്യാപ്റ്റന്‍ കോണര്‍ ഗാലഹര്‍ രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായിട്ടും ചെല്‍സി ബ്രൈട്ടനെ 3–2ന് തോല്‍പിച്ചു. തുടര്‍തോല്‍വികള്‍ക്ക് അവസനമിട്ട ടോട്ടനം ഹോട്സ്്പര്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ സമനില പിടിച്ചു. 90ാം മിനിറ്റില്‍ കുലുസൊവെസ്കിയാണ് ടോട്ടനമിന്റെ സമനില ഗോള്‍ നേടിയത്.

Liverpool defeated Fulham in a seven-goal thriller in the English Premier League

MORE IN SPORTS
SHOW MORE