ട്വന്റി 20 പരമ്പര; ഓസ്ട്രേലിയയെ തോല്‍പിച്ച് ഇന്ത്യ

india-win
SHARE

ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി 20 പരമ്പര 4–1ന് സ്വന്തമാക്കി ഇന്ത്യ. ബെംഗളൂരുവില്‍ നടന്ന അവസാന മല്‍സരത്തില്‍ ആറുറണ്‍സിനാണ് ഇന്ത്യന്‍ വിജയം. 161 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിനെ 154 റണ്‍സില്‍ ഒതുക്കി. അഞ്ചുമല്‍സരങ്ങളില്‍ നിന്ന് 9 വിക്കറ്റ് നേടിയ രവി ബിഷ്ണോയിയാണ് പരമ്പരയിലെ താരം. 

ആറുമാസനത്തിനപ്പുറം നടക്കുന്ന ട്വന്റി 20 ലോകകപ്പിനായുള്ള ഒരുക്കം ജയത്തോടെ തുടങ്ങി യുവ ഇന്ത്യ. അവസാന ഓവറില്‍ 10 റണ്‍സ് പ്രതിരോധിക്കാനെത്തിയ അര്‍ഷദീപിന്റെ കൃത്യതയ്ക്കുമുന്നില്‍ മാത്യു വെയ്ഡും ഓസീസും വീണു. പതിനേഴാം ഓവറില്‍ ഇരട്ടവിക്കറ്റ് വീഴ്ത്തിയ മുകേഷ് കുമാറാണ്  അനായാസ ജയത്തിലേക്ക് നീങ്ങിയ ഓസീസിന്റെ താളം തെറ്റിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ടോപ് സ്കോററായത് ശ്രേയസ് അയ്യര്‍. 37 പന്തില്‍ 53 റണ്‍സ്. റിങ്കു സിങ് ആറു റണ്‍സില്‍ വീണപ്പോള്‍ ഫിനിഷറുടെ റോള്‍ ഏറ്റെടുത്ത് അക്സര്‍ പട്ടേല്‍. 21 പന്തില്‍ 31 റണ്‍സ്. കൂട്ടിന്  ജിതേഷ് ശര്‍മയും. ടിം ഡേവിഡിന്റെ നിര്‍ണായക വിക്കറ്റുകൂടിയെടുത്ത അകസര്‍ പട്ടേല്‍ മല്‍സരത്തിലെ താരമായി. 

India won the Twenty20 series against Australia 4-1

MORE IN SPORTS
SHOW MORE