sanju-samson-1

സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കയില്‍ അടിച്ചു തകര്‍ക്കുമെന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ എബി ഡിവില്ലിയേഴ്സ്. സഞ്ജുവിനെ പോലുള്ള താരങ്ങള്‍ക്ക് അനുകൂലമാണ് ദക്ഷിണാഫ്രിക്കയിലെ പിച്ച് എന്ന് ചൂണ്ടിയാണ് ഡിവില്ലിയേഴ്സിന്റെ വാക്കുകള്‍. 

ടീമില്‍ സഞ്ജുവിനെ കാണുന്നത് സന്തോഷിപ്പിക്കുന്നു. സൗത്ത് ആഫ്രിക്കന്‍ പിച്ചുകള്‍ ആസ്വദിക്കാന്‍ സഞ്ജുവിന് കഴിയും. ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകളില്‍ ബൗണ്‍സും പന്തില്‍ ചലനവും ഉണ്ടാവും. എല്ലാ ബാറ്റേഴ്സിനും പരീക്ഷണമാവും ദക്ഷിണാഫ്രിക്കയിലെ പിച്ചുകള്‍. സഞ്ജുവിനെ വിക്കറ്റിന് പിന്നിലും കൊണ്ടുവരാം എന്ന സാധ്യത ഉണ്ടെന്നും ഡിവില്ലിയേഴ്സ് ചൂണ്ടിക്കാണിക്കുന്നു. 

2021ല്‍ ശ്രീലങ്കക്കെതിരെ അരങ്ങേറ്റം കുറിച്ചതിന് ശേഷം 13 ഏകദിന മല്‍സരങ്ങളാണ് സഞ്ജു കളിച്ചത്. നേടിയത് 390 റണ്‍സ്. സ്ട്രൈക്ക്റേറ്റ് 104. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ മാത്രമാണ് സഞ്ജു ഉള്‍പ്പെട്ടിട്ടുള്ളത്. ട്വന്റി20 പരമ്പരക്കുള്ള ടീമില്‍ കേരളാ താരത്തിന് ഇടം നേടാനായിട്ടില്ല.