ഷമിയെ നെഞ്ചോട് ചേര്‍ത്ത് മോദി; ഡ്രസിങ് റൂമിലെ ചിത്രങ്ങള്‍ വൈറല്‍

narendra-modi-consoles-indian-team
SHARE

ഏകദിന ലോകകപ്പ് കിരീടം നഷ്ടപ്പെട്ട ടീം ഇന്ത്യയെ ഡ്രസിങ് റൂമിലെത്തി പ്രധാനമന്ത്രി ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗം തീര്‍ക്കുകയാണ്. ടൂര്‍ണമെന്‍റില്‍ കൂടുതല്‍ വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയെ നരേന്ദ്രമോദി നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തിയപ്പോള്‍ ക്യാപ്റ്റനെയും കോച്ചിനെയും പ്രത്യേകം ആശ്വസിപ്പിച്ചു. 

ഫൈനല്‍ വരെ തോല്‍ക്കാതെ, ലോകകപ്പിലെ കൂടുതല്‍ റണ്‍‌സും വിക്കറ്റും നേടിയ വിരാട് കോലിയും മുഹമ്മദ് ഷമിയും ഉള്‍പ്പെടുന്ന ടീം ഫൈനലില്‍ ഓസ്ട്രേലിയയോട് തോറ്റതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഡ്രസിങ് റൂമിലെത്തിയത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഡ‍്രസിങ് റൂമില്‍ പ്രധാനമന്ത്രിക്കൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഉണ്ടായിരുന്നു. കിരീടനഷ്ടത്തിന്‍റെ ദുഖഭാരത്താല്‍ തലകുനിച്ച താരങ്ങളെ ഓരോരുത്തരെയായി പ്രധാനമന്ത്രി ആശ്വസിപ്പിച്ചു. മുഹമ്മദ് ഷമിയെ പ്രധാനമന്ത്രി നെഞ്ചോട് ചേര്‍ക്കാനും മറന്നില്ല.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും വിരാട് കോലിയെയും ഇരുവശത്തുമായി ചേര്‍ത്തുനിര്‍ത്തിയ പ്രധാനമന്ത്രി കോച്ച് രാഹുല്‍ ദ്രാവി‍ഡിനോടും സംസാരിച്ചു. ടീം നന്നായി കളിച്ചെന്നും രാജ്യത്തിന് അഭിമാനമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Prime Minister Narendra Modi hugs Mohammed Shami and consoles the whole team after defeat in world cup; viral pictures.

MORE IN SPORTS
SHOW MORE