
ലോക ക്രിക്കറ്റിലെ ചാമ്പ്യന്‍ ടീം ഞങ്ങള്‍ തന്നെയെന്ന് ഒരിക്കല്‍ കൂടി ഉറപ്പിച്ച് ലോക കിരീടത്തില്‍ മുത്തമിടുകയാണ് ഓസ്ട്രേലിയ. ഒരു ലക്ഷത്തിന് മുകളില്‍ വരുന്ന കാണികളെ അഹമ്മദാബാദില്‍ നിശബ്ദരാക്കി കമിന്‍സും കൂട്ടരും കിരീടം ഉയര്‍ത്തിയതിന് പിന്നാലെ കൗതുകം നിറഞ്ഞൊരു കണക്കും വരുന്നു. ക്യാപ്റ്റന്മാരുടെ വിവാഹവും ലോക കിരീടവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് ആരാധകരുടെ ചോദ്യം.
2003ല്‍ റിക്കി പോണ്ടിങ് കിരീടം ഉയര്‍ത്തിയത് മുതലാണ് ഈ പതിവ് ആരംഭിക്കുന്നത്. 2002ലാണ് പോണ്ടിങ് തന്റെ ഗേള്‍ഫ്രണ്ട് റിയാന ജനിഫറിനെ വിവാഹം ചെയ്യുന്നത്. തൊട്ടടുത്ത വര്‍ഷം നടന്ന ലോകകപ്പില്‍ പോണ്ടിങ് കിരീടം ചൂടി. 2010ലായിരുന്നു സാക്ഷിയും ധോനിയും വിവാഹിതരായത്. 2011 ലോകകപ്പില്‍ ധോനി ഇന്ത്യയെ ജയത്തിലേക്ക് നയിച്ചു. 2018ലായിരുന്നു മോര്‍ഗന്റെ വിവാഹം. 2019 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ലോക കിരീടത്തിലേക്ക് മോര്‍ഗനും നയിച്ചു. ഇത്തവണ കിരീടം ഉയര്‍ത്തിയ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് വിവാഹിതനായത് 2022ല്‍.