‘ടീം ഇന്ത്യ, ഈ ഫൈനല്‍ ഓര്‍ത്തുവെയ്ക്കപ്പെടും’; തോല്‍വിയിലും ആരാധകര്‍ക്ക് പ്രിയപ്പെട്ട ഇന്ത്യ!

india-fan
SHARE

ഫൈനലില്‍ തോറ്റെങ്കിലും ഓര്‍ത്തുവെക്കാവുന്ന ഒരു പിടി നിമിഷങ്ങള്‍ സമ്മാനിച്ചാണ് ടീം ഇന്ത്യ ആരാധകര്‍ക്ക് പ്രിയപ്പെട്ടതാകുന്നത്. രോഹിതും കോലിയും ഷമിയും എത്രയോ തവണ ഇന്ത്യന്‍ ആരാധകര്‍ക്ക് സന്തോഷം നല്‍കി. ഇന്ത്യന്‍ ക്രിക്കറ്റിനെ ഇത്രയധികം രോമാഞ്ചം കൊള്ളിച്ചൊരു ലോകകപ്പ് അടുത്തിടെയുണ്ടായിട്ടില്ലെന്ന് നിസംശയം പറയാം. മല്‍സരത്തിലെ എല്ലാ മേഖലകളിലും ഇന്ത്യ ടീമെന്ന നിലയില്‍ മികച്ചുനിന്നൊരു ലോകകപ്പാണ് കടന്നുപോകുന്നത്.

ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയുടെ വെടിക്കെട്ട് തന്നെയാണ് ഈ സീസണിലെ ഏറ്റവും വലിയ പോസിറ്റീവ്. എതിരാളികളെ സമ്മര്‍ദിത്തിലാക്കാന്‍ ആക്രമിച്ച് കളിച്ച് തുടങ്ങുന്ന രോഹിത് ഫൈനലിലും മികവ് തുടര്‍ന്നു... ഭയപ്പെടാതെ ക്രിക്കറ്റ് കളിക്കാന്‍ രോഹിതിന്റെ ഇന്നിങ്സ് യുവതാരങ്ങളെ പ്രചോദിപിക്കുമെന്നുറപ്പ്... എഴുതിതള്ളിയടുത്ത് നിന്ന് തിരിച്ചെത്തി റെക്കോര്‍ഡ് സ്വന്തമാക്കിയ വിരാട് കോലിയുടെ പേരിലാകും ചിലരെങ്കിലും ഈ ലോകകപ്പ് ഓര്‍ത്തിരിക്കുന്നത്. സെഞ്ചുറി നേട്ടത്തിലും ലോകകപ്പ് റണ്‍സിലും  സച്ചിനെ മറികടന്ന കോലി ടൂര്‍ണമെന്റിലെ താരമായി. ഏത് വലിയ റെക്കോര്‍ഡും തകര്‍പ്പെടാനുള്ളതാണെന്ന് കോലി തെളിയിച്ചു. 

ഷമി ഹീറോയാണെന്ന് പല തവണ പറഞ്ഞു ഈ ടൂര്‍ണമെന്റില്‍... പകരക്കാരുടെ ബെഞ്ചില്‍ നിന്ന് ബോളിങ്ങിന്റെ ലീഡറാകാന്‍ ഷമിക്ക് അധികം മല്‍സരങ്ങള്‍ വേണ്ടിവന്നില്ല... പിന്നെ സ്ഥിരമായി ഏതിരാളികളെ വിറപ്പിക്കുന്ന ജസ്പ്രീത് ബുംറ.. പവര്‍പ്ലേയില്‍ ബുംറയുടെ മുന്നില്‍ ബാറ്റര്‍മാര്‍ പലകുറി തകര്‍ന്നു. ഇവര്‍ക്കൊപ്പം ബാറ്റിങ്ങിലും ശുഭ്മന്‍ ഗില്ലും ശ്രേയസ് അയ്യരും കെഎല്‍ രാഹുലും ബോളിങ്ങില്‍ സിറാജും കുല്‍ദീപുമൊക്കെ നല്ല ഓര്‍മകള്‍ സമ്മാനിച്ചാണ് ഈ ലോകകപ്പ് അവസാനിപ്പിക്കുന്നത്. നന്ദി ഇന്ത്യ നല്ലൊരു ക്രിക്കറ്റ് സീസണ്‍ സമ്മാനിച്ചതിന് .

MORE IN SPORTS
SHOW MORE