
തോറ്റതിനപ്പുറം ഫൈനലിലെ ഇന്ത്യയുടെ പ്രകടനമാകും ആരാധകരെ നിരാശപ്പെടുത്തുക..പത്ത് തുടര്‍ജയങ്ങള്‍ക്കപ്പുറം ഇങ്ങനൊരു തോല്‍വി ആരും പ്രിതീക്ഷിച്ചിട്ടുണ്ടാവില്ല.
ഫൈനലിലെ ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ പ്രധാനമായും രണ്ട് വ്യത്യാസമുണ്ടായിരുന്നു. ഒന്ന് മൂന്നാം വിക്കറ്റില്‍ ഓസീസ് ചേര്‍ത്തപോലൊരു മികച്ച കൂട്ടുകെട്ടിന്‍റെ കുറവ്.. രണ്ടാമത് ഫീല്‍ഡിങ്ങിലെ പിഴവുകള്‍. രോഹിത് ശര്‍മ നല്‍കുന്ന തുടക്കത്തിന് ശേഷം ഗില്ലും കോലിയും ചേര്‍ന്നായിരുന്നു ഇന്ത്യന്‍ ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയിരുന്നത്. പക്ഷേ ഇന്ന് ഗില്‍ നേരത്തെ പുറത്തായതോടെ ഇന്ത്യന്‍ ബാറ്റിങ്ങിന് സ്വാഭാവിക താളം നഷ്ടമായി. വലിയ സ്കോറെടുക്കാന്‍ കഴിയാതെ രോഹിതും പുറത്തായതോടെ ഇന്ത്യ പരുങ്ങലിലായി. പിന്നീട് എല്ലാ പ്രതീക്ഷയും കോലി–രാഹുല്‍ സഖ്യത്തിലായിരുന്നു. റണ്ണെടുക്കാന്‍ ഇരുവരും കഷ്ടപ്പെട്ടതോടെ ഇന്ത്യ നിറം മങ്ങി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റെടുത്ത് ഓസ്ട്രേലിയ ഇന്ത്യയെ സമ്മര്‍ദത്തിലാക്കി.
ഹിറ്ററായി വന്ന സൂര്യകുമാര്‍ യാദവിന് കാര്യമായൊന്നും ചെയ്യാനാവാതെ വന്നതോടെ സ്കോര്‍ 240ല്‍ ഒതുങ്ങി. ബോളിങ്ങിലും ഇന്ത്യയ്ക്ക് കാര്യങ്ങള്‍ അനുകൂലമായില്ല. 47 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തെങ്കിലും പിന്നീടാര്‍ക്കും ബോളിങ്ങില്‍ തിളങ്ങാനായില്ല. വളരെ കൃത്യമായി ഇന്ത്യന്‍ സ്പിന്നര്‍മാരെ ലബംഷെയ്നും ഹെഡും ചേര്‍ന്ന് നേരിട്ടു. 18 എക്സ്ട്രാ റണ്‍സ് ഫൈനല്‍ പോലൊരു വലിയ വേദിയില്‍ വഴങ്ങിയത് ഒരു തരത്തിലും അംഗീകിരക്കാനാക്കില്ലെന്ന് നിസംശയം പറയാം. ഫീല്‍ഡിലും ഇന്ത്യ ഇത്രയധികം മോശമായൊരു ദിവസമില്ല... വമ്പന്‍ ജയങ്ങള്‍ക്ക് പിന്നാലെയൊരു തോല്‍വി ഇന്ത്യയ്ക്ക് സാധാരണമാണ്.. പക്ഷേ ഇത് ഫൈനലിലായിപ്പോയി.നിര്‍ഭാഗ്യത്തിനൊപ്പം പിഴവുകള്‍ കൂടിയെത്തിയതോടെ ഫൈനലില്‍ വീണ്ടും ഇന്ത്യന്‍ കണ്ണീര്‍.