‘അനുഷ്കയ്ക്കും ആത്തിയയ്ക്കും ക്രിക്കറ്റ് എന്താണെന്ന് അറിയുമോ?’; വെട്ടിലായി ഹര്‍ഭജന്‍

athiya-anushka
SHARE

മല്‍സര വിവരണത്തിനിടെ നടത്തിയ പരാമര്‍ശം ഹര്‍‌ഭജന്‍ സിങ്ങിന് തലവേദനയാകുന്നു. അനുഷ്ക ശര്‍മയ്ക്കും ആത്തിയ ഷെട്ടിക്കും ക്രിക്കറ്റിനെക്കുറിച്ച് എന്തെങ്കിലും അറിയുമോ എന്ന പരാമര്‍ശമാണ് വിവാദത്തിലായത്. ഹര്‍ഭജന്‍ സിങ് മാപ്പുപറയണമെന്ന് സമൂഹമാധ്യമത്തില്‍ ആവശ്യമുയര്‍ന്നു. 

വിരാട് കോലിയും കെ.എല്‍. രാഹുലും ബാറ്റുചെയ്യുമ്പോഴായിരുന്നു ഹര്‍ഭജന്‍ സിങ്ങിന്റെ വിവാദ പരാമര്‍ശം. ഇരുവരും ബാറ്റുചെയ്യുമ്പോള്‍ കോലിയുടെ ഭാര്യ അനുഷ്ക ശര്‍മയും രാഹുലിന്റെ ഭാര്യ ആത്തിയ ഷെട്ടിയും സംസാരിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ കണ്ടപ്പോഴായിരുന്നു ഹിന്ദി കമന്റേറ്റര്‍ ബോക്സിലിരുന്ന ഹര്‍ഭജന്റെ വിവരണം. അനുഷ്കയും ആത്തിയയും സംസാരിക്കുന്നത് ക്രിക്കറ്റിനെക്കുറിച്ചാണോ സിനിമയെക്കുറിച്ചാണോ എന്നറിയില്ല.

ഇരുവര്‍ക്കും ക്രിക്കറ്റിനെക്കുറിച്ച് വലിയ ധാരണയുണ്ടെന്നും തോന്നുന്നില്ല. ഇതായിരുന്നു ഹര്‍ഭജന്റെ വാക്കുകള്‍. മല്‍സരശേഷം സമൂഹമാധ്യമങ്ങളില്‍ ഹര്‍ഭജനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഹര്‍ഭജന്‍ മാപ്പുപറയണമെന്ന ആവശ്യവും ശക്തമാണ്. ഇക്കാര്യത്തില്‍ ഹര്‍ഭജന്‍ സിങ് ഇതുവരെ പ്രതികരിച്ചിട്ടില്ല. 

MORE IN SPORTS
SHOW MORE