
ലോകകപ്പില്‍ ഇന്ത്യ– ഓസ്ട്രേലിയ മല്‍സരം പുരോഗമിക്കുകയാണ്. ആദ്യ പത്തോവറില്‍ മൂന്ന് വിക്കറ്റ് വീണിട്ടും ഇന്ത്യ ജയിക്കുമെന്നും 2003 ലെ തോല്‍വിക്ക് പകരം വീട്ടുമെന്നുമുള്ള ഉറച്ച വിശ്വാസത്തിലാണ് ആരാധകര്‍. ടീം ജയിക്കാനായി ഓണ്‍ലൈന്‍ ഡെലിവറി ആപ്പിലൂടെ 51 തേങ്ങയാണ് താനെ സ്വദേശിയായ യുവാവ് വരുത്തിയത്.
ടെലിവിഷന് മുന്നില്‍ സ്റ്റീല്‍ പാത്രത്തിലാക്കി തേങ്ങ വച്ചിരിക്കുന്നതിന്‍റെ ചിത്രം സഹിതമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 51 തേങ്ങ വച്ച് പ്രാര്‍ഥിക്കുന്നത് ഇന്ത്യയ്ക്ക് ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസത്തെ തുടര്‍ന്നാണ് ഇങ്ങനെ ചെയ്തതെന്നാണ് കരുതുന്നത്.
ട്വീറ്റ് വൈറലായതിന് ചിത്രം സ്വിഗ്ഗിയും സമൂഹ മാധ്യമമായ എക്സില്‍ പങ്കുവച്ചിട്ടുണ്ട്. പിന്നാലെ 51 തേങ്ങ ഇന്‍സ്റ്റമാര്‍ട്ട് വഴി ഓര്‍ഡര്‍ ചെയ്തത് താനാണെന്ന് അവകാശപ്പെട്ട് ഒരു യുവാവിന്‍റെ ട്വീറ്റും എത്തി. ടീം വിജയിക്കുന്നതാണ് തന്‍റെ ലക്ഷ്യമെന്നും ഇന്ത്യയുടെ വിജയത്തിനായി മുന്‍പും ഇത്തരം വഴിപാടുകളും പ്രാര്‍ഥനകളും താന്‍ നടത്തിയിട്ടുണ്ടെന്നും യുവാവ് വെളിപ്പെടുത്തി.
51 തേങ്ങ വച്ചുള്ള പ്രാര്‍ഥന ടീം സ്പിരിറ്റായി കണ്ടാല്‍ മതിയെന്നും സഫലമാകട്ടെയെന്നും ചിലര്‍ കുറിച്ചപ്പോള്‍ മറ്റ് ചിലര്‍ ഇത്തരം അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കരുതെന്നായിരുന്നു കുറിച്ചത്.
ലോകകപ്പ് ഫൈനലില്‍ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. നാല് റണ്‍സ് നേടിയ ഗില്ലും അര്‍ധ സെഞ്ചറിക്കരികെ രോഹിതും പിന്നാലെ കമ്മിന്‍സിന്‍റെ പന്തില്‍ ശ്രേയസ് അയ്യരും പുറത്തായി. സെമിയില്‍ വിജയിച്ച ടീമില്‍ മാറ്റം വരുത്താതെയാണ് ഇരുടീമുകളും ഇറങ്ങിയത്.
Thane man ordered 51 coconut from online to manifest India's win