സമ്മര്‍ദം ഓസീസിന് വിഷയമല്ല; അവര്‍ക്കറിയാം ജയിക്കാന്‍; യുവിയുടെ മുന്നറിയിപ്പ്

yuvraj-kohli
SHARE

ഓസ്ട്രേലിയക്കെതിരെ ഏകദിന ലോകകപ്പ് ഫൈനലിന് ഇറങ്ങുന്ന ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ താരം യുവരാജ് സിങ്. എങ്ങനെയാണ് സമ്മര്‍ദത്തെ അതിജീവിക്കേണ്ടത് എന്ന് ഓസ്ട്രേലിയക്കറിയാം. പ്രധാനപ്പെട്ട മല്‍സരങ്ങള്‍ അവര്‍ ജയിക്കുന്നു. കാരണം അവര്‍ക്ക് വലിയ മല്‍സരങ്ങള്‍ ജയിക്കുന്നതിനുള്ള ഗുണവിശേഷമുണ്ട്, യുവരാജ് സിങ് ചൂണ്ടിക്കാണിക്കുന്നു. 

ഈ ലോകകപ്പിലെ ഇന്ത്യയുടെ ഗ്രാഫ് നോക്കുമ്പോള്‍ അവര്‍ മോശം പ്രകടനം പുറത്തെടുത്തു എന്ന് പറയാനാവില്ല. ഫൈനലില്‍ ഇന്ത്യ തോല്‍ക്കണം എങ്കില്‍ അത് ഇന്ത്യയുടെ പിഴവുകള്‍ കൊണ്ട് തന്നെയാവും. നിലവില്‍ ഇന്ത്യന്‍ ടീം നല്ല ആത്മവിശ്വാസത്തിലാണ്. 2003 ലോകകപ്പില്‍ നമ്മള്‍ നന്നായി കളിച്ച് ഫൈനലില്‍ എത്തി. എന്നാല്‍ ഓസ്ട്രേലിയ നമുക്ക് മേല്‍ ആധിപത്യം നേടി. എന്നാല്‍ ഇത്തവണ ഇന്ത്യയാണ് ടൂര്‍ണമെന്റില്‍ ആധിപത്യം പുലര്‍ത്തിയത്. ഫൈനലില്‍ ഓസ്ട്രേലിയക്ക് അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കണം, അതല്ലെങ്കില്‍ ഇന്ത്യക്ക് എതിരെ അവര്‍ക്ക് സാധ്യതയില്ല, യുവരാജ് പറയുന്നു. 

ഓസ്ട്രേലിയക്ക് എങ്ങനെയാണ് സമ്മര്‍ദത്തെ നേരിടേണ്ടത് എന്നറിയാം. നിരവധി വട്ടം അവര്‍ ലോക കിരീടം നേടി. സെമി ഫൈനലില്‍ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ തങ്ങളുടെ സ്പെഷ്യലിസ്റ്റ് ബാറ്റേഴ്സ് പുറത്തായിട്ടും കമിന്‍സും സ്റ്റാര്‍ക്കും ചേര്‍ന്ന് ജയത്തിലേക്ക് എത്തിച്ചു. അവര്‍ പ്രധാനപ്പെട്ട മല്‍സരങ്ങള്‍ ജയിക്കുന്നു. കാരണം വലിയ മല്‍സരങ്ങള്‍ ജയിക്കാനുള്ള പാകത അവര്‍ക്കുണ്ട്, യുവരാജ് ചൂണ്ടിക്കാണിക്കുന്നു. 

Pressure is not an issue for Aussies. They know how to win, says Yuvraj

MORE IN SPORTS
SHOW MORE