‘ഇന്ത്യയെ ഓര്‍ത്ത് അഭിമാനിക്കുന്നു; ഓസ്‌ട്രേലിയയ്ക്ക് അഭിനന്ദനങ്ങൾ’: മോദി

narendra-modi-at-final-match
Image: PTI
SHARE

ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് കിരീടം ചൂടിയതിന് പിന്നാലെ ഇരുടീമുകളെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഗംഭീരമായ വിജയത്തിന് ഓസ്‌ട്രേലിയയ്ക്ക് അഭിനന്ദനങ്ങൾ! ടൂർണമെന്റിലെ പ്രശംസനീയമായ പ്രകടനമായിരുന്നു ഓസ്ട്രേലിയയുടേത്’ എന്ന് പ്രധാനമന്ത്രി തന്‍റെ ഔദ്യോഗിക പേജില്‍ കുറിച്ചു. ട്രാവിസ് ഹെഡിനും മോദി അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്. 

അതേസമയം ഇന്ത്യന്‍‌ ടീമിനയും മോദി അഭിനന്ദിച്ചിട്ടുണ്ട്. ലോകകപ്പിലുടനീളം ടീമിന്റെ കഴിവും നിശ്ചയദാര്‍ഢ്യവും പ്രകടമായിരുന്നെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നും എന്നും രാജ്യം ടീമിനൊപ്പമായിരിക്കും. വലിയ ആവേശത്തോടെ മല്‍സരങ്ങളെ നേരിട്ടു. രാജ്യം ടീമിനെ ഓര്‍ത്ത് അഭിമാനിക്കുന്നെന്നും നരേന്ദ്രമോദി എക്സിൽ കുറിച്ചു. 

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനൽ മത്സരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സ്റ്റേഡിയത്തിലെത്തിയിരുന്നു. കൂടാതെ ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാർലെസും  സ്റ്റേഡിയത്തിലെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രിയും ഐസിസി ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ കാണാനെത്തുമെന്ന് ശനിയാഴ്ച ഔദ്യോഗിക അറിയിപ്പുണ്ടായിരുന്നു.

ലോകകപ്പ് ഫൈനലിൽ ഇന്ത്യയുയർത്തിയ 241 റൺസ് വിജയലക്ഷ്യം ഓസീസ് 4 വിക്കറ്റ് നഷ്ടത്തിൽ 43 ഓവറിലാണ് മറികടന്നത്. സെഞ്ചറി നേടിയ ഓപ്പണർ ട്രാവിസ് ഹെഡും അർധ സെഞ്ചറി നേടിയ മാർനസ് ലബുഷെയ്നുമാണ് ഓസ്ട്രേലിയയെ ആറാം കിരീട നേട്ടത്തിലേക്കു നയിച്ചത്. സ്കോർ: ഇന്ത്യ – 50 ഓവറിൽ 240ന് പുറത്ത്. ഓസ്ട്രേലിയ – 43 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 241.

Prime Minister Narendra Modi congratulated both the teams after Australia won the Cricket World Cup by defeating India.

MORE IN SPORTS
SHOW MORE