140 കോടി ഇന്ത്യക്കാര്‍ നിങ്ങള്‍ക്കായി ആരവമുയര്‍ത്തുന്നു; ആശംസയുമായി പ്രധാനമന്ത്രി

cummins-ro
SHARE

മൂന്നാം ഏകദിന ലോക കിരീടം ലക്ഷ്യം വെച്ച് ഇറങ്ങുന്ന ഇന്ത്യന്‍ ടീമിന് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 140 ഇന്ത്യക്കാര്‍ നിങ്ങള്‍ക്ക് വേണ്ടി ആരവമുയര്‍ത്തുന്നു എന്നാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്. ഇന്ത്യന്‍ ടീമിന് എല്ലാ ആശംസകളും, 140 ഇന്ത്യക്കാര്‍ നിങ്ങള്‍ക്ക് വേണ്ടി ആരവം ഉയര്‍ത്തുന്നു. നന്നായി തിളങ്ങാനാവാട്ടെ, നന്നായി കളിക്കുക, സ്പോര്‍ട്സ്മാന്‍ഷിപ്പ് ഉയര്‍ത്തിപ്പിടിക്കുക, മോദി ട്വിറ്ററില്‍ കുറിച്ചു. 

ഇത് നാലാം വട്ടമാണ് ഇന്ത്യ ലോകകപ്പ് ഫൈനല്‍ കളിക്കുന്നത്. 1983നും 2011നും ശേഷം ലോക കിരീടം ഉയര്‍ത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 2003 ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് മറുപടി പറയുക കൂടി ലക്ഷ്യമിടുകയാണ് അഹമ്മദാബാദില്‍ ഇന്ത്യ. 

 140 crore Indians are cheering for you, says modi

MORE IN SPORTS
SHOW MORE