
ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് ഇന്ത്യന്‍ ടീം കപ്പുയര്‍ത്തിയാല്‍ കമ്പനി ഉപഭോക്താക്കളുടെ വാലറ്റിലേക്ക് 100 കോടി രൂപ വിതരണം ചെയ്യുമെന്ന് ആസ്ട്രോടോക്ക് സിഇഒ പുനീത് ഗുപ്ത. നമുക്ക് ഇന്ത്യക്കായി പ്രാര്‍ഥിക്കുകയും പിന്തുണയ്ക്കുകയും ചെയ്യാമെന്നും പുനീത് ഗുപ്ത പറയുന്നു.
2011ല്‍ ഇന്ത്യ ലോകകപ്പ് ജയിക്കുമ്പോള്‍ ഞാന്‍ കോളജില്‍ പഠിക്കുകയായിരുന്നു. ഫൈനലിന്റെ തലേന്ന് ഉറങ്ങാനായില്ല. ഫൈനല്‍ ജയിച്ചതിന് ശേഷം സുഹൃത്തുക്കളെയെല്ലാം ആലിംഗനം ചെയ്തു സന്തോഷം പ്രകടിപ്പിച്ചു. ഛണ്ഡീഗഡിലൂടെ ബൈക്കില്‍ കറങ്ങി. അപരിചിതരായ ഒരുപാട് ആളുകള്‍ക്കൊപ്പം നിന്ന് ഭാംഗ്ര കളിച്ചു. കണ്ടവരെയെല്ലാം കെട്ടിപ്പിടിച്ചു. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമായിരുന്നെന്നും അദ്ദേഹം പറയുന്നു.
2011ല്‍ ഏതാനും സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഞാന്‍ നമ്മുടെ ടീമിന്റെ ജയം ആഘോഷിച്ചത്. എന്നാല്‍ ഇപ്പോള്‍ നിരവധി ആസ്ട്രോ ടോക്ക് ഉപഭോക്താക്കള്‍ ഒപ്പമുണ്ട്. അവരും സുഹൃത്തുക്കളെ പോലെയാണ്. അവര്‍ക്കൊപ്പം സന്തോഷം ആഘോഷിക്കാന്‍ എന്തെങ്കിലും ചെയ്യണം എന്നുള്ളത് കൊണ്ടാണ് ഞാന്‍ 100 കോടി രൂപ ഉപഭോക്താക്കളുടെ വാലറ്റിലേക്ക് നല്‍കുന്നത്, പുനീത് ഗുപ്ത പറഞ്ഞു.