
പ്രകടന മികവിനപ്പുറം ഭാഗ്യത്തിന്‍റെ കൂടി കളിയാണ് ക്രിക്കറ്റെന്ന് ആരാധകര്‍ പറയും. ടോസ് നേടിയാല്‍ പകുതി ജയിച്ചെന്നര്‍ഥം. സ്ലോ പിച്ചുകളില്‍ ടോസ് നേടിയാല്‍ ആദ്യം ബാറ്റ് ചെയ്യുക, പരമാവധി റണ്‍സ് അടിച്ചു കൂട്ടുക എന്നതാണ് സാധാരണയായി ടീമുകള്‍ ചെയ്യാറ്. ലോകകപ്പ് ഫൈനലുകളിലും സ്ഥിതി വ്യത്യസ്തമല്ല. കഴിഞ്ഞ 13 ലോകകപ്പ് ഫൈനലുകളില്‍ എട്ടു തവണയാണ് ആദ്യം ബാറ്റ് ചെയ്ത ടീം ജയിച്ചത്. കടുത്ത സമ്മര്‍ദത്തിന് നടുവില്‍ രണ്ടാമത് ബാറ്റ് ചെയ്യാനെത്തിയവരെ ആദ്യമായി വിജയം തുണച്ചത് 1996 ലാണ്. ടോസ് നേടിയ ശ്രീലങ്ക അന്ന് ഓസ്ട്രേലിയയെ ബാറ്റിങിനയച്ചു. 7 വിക്കറ്റ് ബാക്കി നില്‍ക്കെ ഓസ്ട്രേലിയയുടെ 241 എന്ന വിജയലക്ഷ്യം ലങ്ക മറികടന്നു. പുതിയ ചരിത്രമാണ് അവിടെ പിറന്നത്. പിന്നീട് നാല് തവണ കൂടി (1999, 2011, 2015, 2019) രണ്ടാമത് ബാറ്റ് ചെയ്തവരെ വിജയം തുണച്ചു. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിനും ഈ ലോകകപ്പില്‍ രണ്ടാമത് ബാറ്റ് ചെയ്തവരെ തുണച്ച ചരിത്രമാണുള്ളത്. ഇവിടെ നടന്ന നാല് ലോകകപ്പ് മല്‍സരങ്ങളില്‍ മൂന്നിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചത്.

ഹെവി റോളര്‍ ഉപയോഗിച്ചതുകാരണം അഹമ്മദാബാദിലെ പിച്ചിന്‍റെ വേഗം കുറയുമെന്നാണ് വിലയിരുത്തല്‍. ഇംഗ്ലണ്ട്–ന്യൂസിലാന്‍ഡ് മത്സരത്തില്‍ പിറന്ന 286 റണ്‍സ് ആണ് ഉയര്‍ന്ന സ്കോര്‍. ആദ്യം ബാറ്റ് ചെയ്യുന്ന ടീം മുന്നൂറിന് മേല്‍ സ്കോര്‍ ചെയ്താല്‍ എതിരാളികള്‍ക്ക് കാര്യങ്ങള്‍ ദുഷ്കരമാകുമെന്ന് ചുരുക്കം.

ഇന്ത്യയോട് ആദ്യ മല്‍സരത്തില്‍ തോറ്റ ഓസീസ് ഏറെ മെച്ചപ്പെട്ടു കഴിഞ്ഞു. ബാറ്റിങിലും ബോളിങിലും ഫീല്‍ഡിങിലും ഈ മികവ് പ്രകടനമാണ്. അതേസമയം പത്ത് കളികളില്‍ ഒന്നുപോലും തോല്‍ക്കാതെ ഫൈനലിലെത്തിയതാണ് ഇന്ത്യയുടെ മേല്‍ക്കൈ. ഈ ലോകകപ്പില്‍ ഓസീസിനെ ഒരിക്കല്‍ തോല്‍പ്പിച്ചതിന്‍റെ മാനസികാധിപത്യവും ഇന്ത്യയ്ക്കുണ്ട്. ഇത്തവണത്തെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനായി മാറിയ വിരാട് കോലി(711)ക്ക് പിന്തുണയുമായി രോഹിതും (550)ശ്രേയസ് അയ്യരും (526), കെ.എല്‍. രാഹുലുമെത്തുന്നത് ടീം ഇന്ത്യയുടെ കരുത്തേറ്റും. ബോളിങിലാവട്ടെ അപാരഫോമില്‍ തുടരുന്ന മുഹമ്മദ് ഷമി, ഒപ്പം ബുമ്ര. അസാധ്യ സ്പെല്ലുകളുമായി കളം നിറയാന്‍ കരുത്തുള്ള രവീന്ദ്ര ജഡേജയും ചേരുമ്പോള്‍ കളിമാറും.
Should bat first if won toss? World cup final's history