'ഇന്ത്യ നൂറ് കടക്കില്ല'; 65 ന് ഓള്‍ ഔട്ടെന്ന് മിച്ചല്‍ മാര്‍ഷ്

mitchel-marsh
SHARE

 ഏകദിന ലോക കിരീടം ആര് ഉയര്‍ത്തും എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. അഞ്ച് വട്ടം ലോക കിരീടത്തില്‍ മുത്തമിട്ട ഓസ്ട്രേലിയയെ ഇന്ത്യ നേരിടാന്‍ ഒരുങ്ങുന്നതിന് മുന്‍പ് ഓസീസ് ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന്റെ പഴയൊരു പ്രവചനമാണ് ഇപ്പോള്‍ വൈറലാവുന്നത്. 

ഫൈനലില്‍ ഓസ്ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 450 റണ്‍സ് സ്കോര്‍ ചെയ്യുമെന്നാണ് മിച്ചല്‍ മാര്‍ഷിന്റെ പ്രവചനം. ചെയ്സ് ചെയ്ത് ഇറങ്ങുന്ന ഇന്ത്യയെ 65 റണ്‍സിന് ഓള്‍ഔട്ടാക്കി ഓസ്ട്രേലിയ കിരീടം ചൂടുമെന്നും മിച്ചല്‍ മാര്‍ഷ് പ്രവചിക്കുന്നു. 2023 മെയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പോഡ്കാസ്റ്റിലാണ് മിച്ചല്‍ മാര്‍ഷിന്റെ പ്രവചനം വന്നത്. 

എന്നാല്‍ ഇന്ത്യ വേദിയാവുന്ന ലോകകപ്പില്‍ ഓസ്ട്രേലിയ തോല്‍വി അറിയാതെ ആവും കിരീടം ഉയര്‍ത്തുക എന്ന മാര്‍ഷിന്റെ പ്രവചനം പാളി. 9 മല്‍സരങ്ങള്‍ കളിച്ചപ്പോള്‍ ആദ്യ രണ്ട് കളിയില്‍ ഓസ്ട്രേലിയ തോല്‍വിയിലേക്ക് വീണിരുന്നു. പിന്നാലെ വന്ന എട്ട് കളിയിലും ജയം നേടാന്‍ ഓസ്ട്രേലിയക്കായി. 

Mitchell Marsh's Final Prediction

MORE IN INDIA
SHOW MORE