
ക്രിക്കറ്റിന് ഓസ്്ട്രേലിയ എന്താണെന്ന് പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല. എന്നും എപ്പോഴും ക്രിക്കറ്റിന്റെ ചാംപ്യന്‍ ടീം ഓസ്ട്രേലിയ തന്നെയാണ്.
അടുത്തിടെ സൗത്തിന്ത്യയില്‍ ഹിറ്റായ സിനിമയാണ് ജയിലര്‍... അതിലെ നായകനായ രജനീകാന്തിനോട് വില്ലനായ വിനായകന്‍ പറയുന്നൊരു ഡയലോഗുണ്ട്... ഇത് ഞാന്‍ വെറുതേ ഹോബിക്ക് ചെയ്യുന്നതല്ല, 100 % പ്രൊഫഷണല്‍... ഈ ഡയലോഗ് ഏറ്റവും കൃത്യമായി ചേരുന്നൊരു ടീമാണ് ഗ്രേറ്റ് ക്രിക്കറ്റ് ഓസ്ട്രേലിയ. ഒരു മാസം മുന്‍പ് പോയിന്‍റുപട്ടികയിൽ അവസാന സ്ഥാനത്തായിരുന്നു ഓസ്ട്രേലിയ. ചാരത്തില്‍ നിന്ന് ഫിനീക്സ് പക്ഷിയെപോലെ ഉയര്‍ത്തെഴുന്നേറ്റാണ് കങ്കാരുപ്പട ഫൈനലിനിറങ്ങുന്നത്. ഒക്ടോബര്‍ പതിനഞ്ചിന് ദക്ഷിണാഫ്രിക്കയോട് തോൽക്കുമ്പോള്‍ ഓസ്ട്രേലിയയുടെ മോശം ഫോമില്‍ എതിരാളികളെല്ലാം ഒരുമിച്ച് സന്തോഷിച്ചിരുന്നു. പക്ഷേ, ക്ലാസ് ഈസ് പെര്‍മനന്റ്... ക്രിക്കറ്റിന് ഒരേ ഒരു രാജാവേ ഉള്ളെന്ന് ഓസ്ട്രേലിയ വീണ്ടും തെളിയിച്ചു. മൈറ്റി ഓസീസാകാന്‍ കങ്കാരുക്കള്‍ക്ക് അധികം സമയം വേണ്ടതില്ല. ശ്രീലങ്കയോടും പാകിസ്ഥാനോടും ജയിച്ച ട്രാക്കിലായ കമ്മിൻസും കൂട്ടരും കലിപ്പ് തീര്‍ത്തത് നെതര്‍ലൻഡ്സിനെതിരെ. 309 റണ്‍സെന്ന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ജയം. അഫ്ഗാനിസ്ഥാൻ ചരിത്രം കുറിക്കുമെന്ന് തോന്നിച്ചെങ്കിലും മാക്സ്‍വെല്ലിന്‍റെ വീരോചിത ഇന്നിങ്സ് ഓസീസിനെ രക്ഷിച്ചു. സെമിയിൽ വിറച്ചെങ്കിലും ദക്ഷിണാഫ്രിക്കയെ മറികടന്നു ഓസ്ട്രേലിയ. ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്തുന്നതില്ലെന്ന് പരാതിപ്പെട്ടവര്‍ക്ക് സെമിയിൽ മറുപടിയും നൽകി . എത്രയൊക്കെ ഫോമിലാണെന്ന് പറഞ്ഞാലും ഈ ഓസ്ട്രേലിയയെ ആരും ഭയപ്പെട്ട് പോകും.. കാരണം 100 % പ്രൊഫഷണലാണ് ഈ ഓസീസ്.. കിരീടമല്ലാതെ അവര്‍ക്ക് വേറെ ലക്ഷ്യങ്ങളില്ല.. ആറാം കിരീടത്തിന്റെ ആരവത്തിലേക്ക് കുതിച്ചെത്തുകയാണ് മൈറ്റി ഓസീസ്.
Cricket Australia history