നെയ്മറുടെ വീട്ടില്‍ അക്രമം; പങ്കാളിയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

ബ്രസീല്‍ ഫുട്ബോള്‍ താരം നെയ്മറിന്റെ വീട്ടില്‍ നാടകീയരംഗങ്ങള്‍. ആയുധധാരികളായ സംഘം അതിക്രമിച്ചു കയറി താരത്തിന്റെ പങ്കാളിയേയും ഒരു മാസം പ്രായമുള്ള കുഞ്ഞിനേയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു. എന്നാല്‍ പങ്കാളിയായ ബ്രൂണ ബിയാന്‍ കാര്‍ഡിയും കുഞ്ഞും വീട്ടില്‍ ഉണ്ടായിരുന്നില്ല. 

ഇതോടെ വീടിനുള്ളിലെ ഉപകരണങ്ങള്‍ തകര്‍ക്കുകയും സ്വര്‍ണമടക്കമുള്ള വിലയേറിയ വസ്തുക്കള്‍ കവര്‍ച്ച ചെയ്യുകയും ചെയ്തു. ബ്രൂണ ബിയാന്‍ കാര്‍ഡിയുടെ മാതാപിതാക്കള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇവരെ കെട്ടിയിട്ടായിരുന്നു അക്രമം. സംഘത്തിലെ ഒരാള്‍ അറസ്റ്റിലായെന്നും മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നെന്നും സാവോ പോളോ പൊലീസ് അറിയിച്ചു. ബ്രൂണ ബിയാന്‍ കാര്‍ഡിയേയും  കുഞ്ഞിനേയും തട്ടിക്കൊണ്ടുപോകാനായിരുന്നു സംഘത്തിന്റെ നീക്കമെന്നും പൊലീസ് വ്യക്തമാക്കി. 

Footballer Neymar's Girlfriend And Newborn Baby Escape Kidnapping Attempt