‘ഞങ്ങളുടെ മാവി എത്തി’; പെണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കിട്ട് നെയ്മാര്‍

ബ്രസീലിയന്‍ ഫുട്ബോള്‍ സൂപ്പര്‍താരം നെയ്മാറിനും പങ്കാളി ബ്രൂണ ബിയാന്‍കാര്‍ഡിയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. നെയ്മറാണ് തന്‍റെ ഇന്‍സ്റ്റഗ്രാം പോജിലൂടെ സന്തോഷവാര്‍ത്ത പങ്കുവെച്ചത്. ‘ഞങ്ങളുടെ ജീവിതം പൂര്‍ണമാക്കാന്‍ അവള്‍ എത്തി’ എന്ന കുറിപ്പോടെ കുഞ്ഞിനൊപ്പമുള്ള ചിത്രവും നെയ്മാര്‍ പങ്കിട്ടു. മാവി എന്നാണ് പെണ്‍കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്. 

മാവിയെ ഞങ്ങള്‍ ഇതിനോടകം ഒരുപാട് ഇഷ്ടപ്പെട്ട് കഴിഞ്ഞിരിക്കുന്നു എന്നും അച്ഛനമ്മാമാരായി തങ്ങളെ തിരഞ്ഞെടുത്തതിന് നന്ദി എന്നും താരം കുറിച്ചു. മാവി എന്ന പേരിന്‍റെ അര്‍ഥം ജീവിതം എന്നാണെന്ന് ബ്രൂണയും നെയ്മറിനും കുഞ്ഞിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പറഞ്ഞു. 

കഴിഞ്ഞ ഏപ്രിലിലാണ് ബ്രൂണ ഗര്‍ഭിണിയാണെന്ന വാര്‍ത്ത ദമ്പതികള്‍ പങ്കുവെച്ചത്. പിന്നീട് ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞു എന്ന വാര്‍ത്തകളും എത്തി. ബ്രൂണയോട് ക്ഷമപറഞ്ഞു കൊണ്ടുള്ള നെയ്മാറിന്‍റെ പോസ്റ്റും ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ കാത്തരിപ്പിനൊടുവില്‍ കുഞ്ഞ് ജനിച്ചതിന്‍റെ സന്തോഷത്തിലാണ് ഇരുവരും. മുൻ പങ്കാളിയായ കരോലിന ഡാന്‍റസുമായുള്ള ബന്ധത്തില്‍ 12 വയസുള്ള ഒരു ആണ്‍കുട്ടിയും നെയ്മാറിനുണ്ട്.

Neymar announces the birth of his daughter

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.