ഇന്ത്യ ഇംഗ്ലണ്ട് മല്‍സരം; തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കാമെന്ന പ്രതീക്ഷയില്‍ രാഹുല്‍

ഐപിഎലില്‍ കെ.എല്‍.രാഹുലിന്റെ ഹോം ഗ്രൗണ്ടായ ലക്നൗവിലാണ്  ഇന്ത്യ ഇംഗ്ലണ്ട് മല്‍സരം. സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കാമെന്ന പ്രതീക്ഷയിലാണ് രാഹുല്‍.

ഐപിഎലില്‍ തന്റെ ഹോം ഗ്രൗണ്ടായ ലക്നൗവിലെത്തിയതിന്റെ സന്തോഷത്തിലാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കെ.എല്‍.രാഹുല്‍. ആരാധകരുടെ സ്നേഹം അല്‍ഭുതപ്പെടുത്തിയെന്ന് രാഹുല്‍. ഐപിഎല്‍ സീസണിടെ ഈ ഗ്രൗണ്ടില്‍ വച്ചാണ് രാഹുലിന് പരുക്കേറ്റത്. 

പിന്നാലെ മാസങ്ങളോളം വിശ്രമം, കടുത്ത പരിശീലനത്തിലൂടെ തിരിച്ചുവരവ്. ഏഷ്യാ കപ്പിലും ലോകകപ്പിലും മികച്ച പ്രകടനം. ലക്നൗവിലും മികവ് ആവര്‍ത്തിക്കാമെന്ന് പ്രതീക്ഷ. ആരാധകര്‍ക്കായി ലക്നൗ സ്റ്റേഡിയമാകെ രാഹുല്‍ പരിചപ്പെടുത്തി. ലക്നൗവിലെ സഹതാരം മാര്‍ക് വുഡിനെതിരെ കളിക്കാന്‍  കാത്തിരിക്കുകയാണെന്നും രാഹുല്‍.

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.