ഇന്ത്യയെ അട്ടിമറിച്ചുകൊണ്ടാണ് ലോകവേദിയിലേയ്ക്ക് ബംഗ്ലദേശ് വരവറിയിച്ചത്. ബംഗ്ലദേശ് ക്രിക്കറ്റിന്റെ മുഖഛായ തന്നെ മാറ്റി ഇന്ത്യയ്ക്കെതിരായ ആ വിജയം. ലോകകപ്പിലെ ഇന്ത്യ ബംഗ്ലദേശ് പോരാട്ട ചരിത്രം കൂടി നോക്കാം
ബംഗ്ലദേശിനെ ലോകകപ്പില്‍ ആദ്യമായി നേരിട്ടത് ഇന്ത്യ ഒരിക്കലും മറക്കില്ല. 2007ല്‍ ഗ്രൂപ്പിലെ ആദ്യ മല്‍സരത്തിലായിരുന്നു ഇന്ത്യ, ബംഗ്ലദേശ് പോരാട്ടം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ വെറും 191 റണ്‍സിന് പുറത്ത്. 48.3 ഓവറില്‍ ബംഗ്ലദേശ് ലക്ഷ്യം കണ്ടു. പിന്നീട് ലങ്കയോടും തോറ്റ ഇന്ത്യ കരീബിയന ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. പിന്നീട് ബംഗ്ലദേശിനെതിരെ ഇന്ത്യ ലോകകപ്പിലിറങ്ങുന്നത് 2011ല്‍. ആദ്യ പന്തില്‍ വിരേന്ദര്‍ സെവാഗ് ബൗണ്ടറി കണ്ടെത്തിയ മല്‍സരത്തില്‍ ഇന്ത്യ നേടിയത് 370 റണ്‍സ്. സെഞ്ചുറിയുമായി സേവാഗും വിരാട് കോലിയും.
നാലുവിക്കറ്റുമായി മുനാഫ് പട്ടേല്‍ തിളങ്ങിയതോടെ ബംഗ്ലദേശ് 283ല്‍ വീണു. ഇന്ത്യന്‍ ജയം 87 റണ്‍സിന്. 2015 ലോകകപ്പില്‍ നേര്‍ക്കുനേരെത്തിയത് ക്വാര്‍ട്ടര്‍ ഫൈനലില്‍. രോഹിത് ശര്‍മയുടെ സെഞ്ചുറി കരുത്തില്‍ ഇന്ത്യ നേടിയത് 303 റണ്‍സ്. രോഹിത് 137 റണ്‍സെടുത്തു. ബംഗ്ലദേശ് വെറും 193ന് പുറത്തായതോടെ ഇന്ത്യയ്ക്ക് 109 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ലോകകപ്പില്‍ ബംഗ്ലദേശിനെതിരെ ഇന്ത്യയുടെ വമ്പന്‍ ജയം. 2019ലും ജയം ഇന്ത്യയ്ക്കൊപ്പം നിന്നു. ഇക്കുറിയും ഹീറോ രോഹിത് തന്നെ.
ഹിറ്റ്മാന് സെഞ്ചുറികുറിച്ചപ്പോള് ഇന്ത്യ ഉയര്‍ത്തിയത് 316 റണ്‍സ് വിജയലക്ഷ്യം. ഷാക്കിബ് അല്‍ ഹസന് ബംഗ്ലദേശിനായി തിളങ്ങിയെങ്കിലും 48 ഓവറില്‍ 283ന് കടുവകള്‍ പുറത്തായി. ഇന്ത്യന്‍ ജയം 28 റണ്‍സിന്. ഇക്കുറി അഞ്ചാമങ്കം.. ജയത്തുടര്‍ച്ചയ്ക്ക് ഇന്ത്യയും ഞെട്ടിക്കാന്‍ ബംഗ്ലദേശുമെത്തുന്നു. തകര്‍പ്പന്‍ പോരാട്ടം തന്നെ പ്രതീക്ഷിക്കാം
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.