'പരുക്കില്‍ നിന്നുള്ള തിരിച്ചുവരവ് ബുദ്ധിമുട്ടേറിയത്'; ഇന്ത്യന്‍ താരം കെ.എല്‍.രാഹുല്‍

പരുക്കില്‍ നിന്നുള്ള തിരിച്ചുവരവ് വലിയ ബുദ്ധിമുട്ടേറിയതായിരുന്നെന്ന് ഇന്ത്യന്‍ താരം കെ.എല്‍.രാഹുല്‍... പരുക്കിന്റെ പിടിയിലായപ്പോള്‍ പോലും വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നത് തന്നെ വല്ലാതെ സങ്കടപ്പെടുത്തിയെന്നും രാഹുല്‍ പറയുന്നു. ഓസ്ട്രേലിയക്കെതിരായ ആദ്യ മല്‍സരത്തില്‍ ടീമിനെ വിജയത്തിലെത്തിച്ച  ശേഷമായിരുന്നു രാഹുലിന്റെ പ്രകടനം. രാഹുല്‍ പുറത്താകാതെ നേടിയ 97 റണ്‍സാണ് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്

അര്‍ധസെഞ്ചുറി നേടി ടീമിനെ വിജയത്തിലെത്തിച്ച ശേഷമാണ് കുറച്ച് നാളായി നേരിടുന്ന വിമര്‍ശനങ്ങളെ പറ്റി രാഹുല്‍ മനസ് തുറന്നത്. ‘മോശം ഇന്നിങ്സുകളല്ലാതിരുന്നിട്ടും തനിക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് നടക്കുന്നത്. ചിലതൊക്കെ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ട്. എന്തുകൊണ്ടാണ് തനിക്ക് മാത്രം ഇത്രയേറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നതെന്ന് ആലോചിക്കാറുണ്ടെന്നും രാഹുല്‍ പറയുന്നു... പരുക്കിനെ തുടര്‍ന്ന് കുറച്ച് മാസങ്ങളായി രാഹുല്‍ ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. മേയ് മാസത്തില്‍ ഐപിഎല്‍ മല്‍സരത്തിനിടെയാണ് രാഹുലിന് പരുക്കേറ്റത്. പരുക്കിന്ശേഷം ഏഷ്യാ കപ്പിലാണ് രാഹുല്‍ ഇന്ത്യന്‍ ജഴ്സിയില്‍ തിരകെയെത്തുന്നത്. ഏഷ്യാകപ്പിലെ മൂന്ന് മല്‍സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയുള്‍പ്പടെ 169 റണ്‍സ് നേടി രാഹുല്‍. ‘പരുക്കിന്റെ സമയം വലിയ വേദനയിലൂടെയാണ് കടന്നുപോയതെന്നും ടീമിലേക്ക് തിരികെ വരുക എന്നത് വലിയ വെല്ലുവിളിയായിരുന്നു എന്നും രാഹുല്‍ പറയുന്നു. ലോകകപ്പ് ടീമില്‍ ഇടമുണ്ടോ എന്നുപോലും ഉറപ്പില്ലാതിരുന്ന കാലത്തിലൂടെയാണ് താന്‍ കടന്നുപോയതെന്നും രാഹുല്‍ പറഞ്ഞു. പരുക്കിന്റെ പിടിയില്‍ നിന്ന് ലോകകപ്പിലെ ആദ്യ മല്‍സരത്തിലെ ഹീറോ പരിവേശത്തിലേക്കെത്തിയത് കഠിനാധ്വാനം കൊണ്ടാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു

Indian player KL Rahul said that the return from injury was very difficult

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ