shootingnew

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ഏഴാം സ്വര്‍ണം. 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ ടീമിനത്തില്‍ ഇന്ത്യന്‍ പുരുഷടീം ലോകറെക്കോര്‍ഡോടെയാണ് സ്വര്‍ണം നേടിയത്. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീമിനത്തില്‍ ഇന്ത്യ വെള്ളി സ്വന്തമാക്കി. ഗെയിംസിലെ അത്‍ലറ്റിക്സ് പോരാട്ടങ്ങള്‍ ഇന്ന് തുടങ്ങും. ജാവലിന്‍ ത്രോയിലെ ഒളിംപിക്സ് ജേതാവ് നീരജ് ചോപ്ര ഉള്‍പ്പെടെ 65 അംഗ സംഘമാണ് ഇന്ത്യയ്ക്കായി ട്രാക്കിലും ഫീല്‍ഡിലുമായി ഇറങ്ങുന്നത്. ഇതില്‍ 13പേര്‍ മലയാളികളാണ്. വനിത 400 മീറ്റര്‍ ഹീറ്റ്സ്, വനിതാ ഹാമര്‍ത്രോ, പുരുഷ 400 മീറ്റര്‍ ഹീറ്റ്സ്, വനിത ഷോട്ട്പ്പുട്ട് , 20 കിലോമീറ്റര്‍ നടത്തം എന്നീ ഇനങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ ഇന്ന് മല്‍സരിക്കുന്നുണ്ട്. ആകെയുള്ള 48 ഇനങ്ങളില്‍ 38 ഇനങ്ങളിലും ഇന്ത്യന്‍ താരങ്ങള്‍ കളത്തിലിറങ്ങും.

 

Asian games; India won 7 gold medals

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.