
ഭാര്യ ഹസിന്‍ ജഹാന്‍റെ ഗാര്‍ഹി പീഡന പരാതിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് ജാമ്യം ലഭിച്ചു. ഷമിക്ക് പുറമേ സഹോദരൻ മുഹമ്മദ് ഹസീബിനെതിരെയും ഹസിന്‍ ജഹാന്‍ പരാതി നല്‍കിയിരുന്നു. കേസില്‍ ഇരുവര്‍ക്കും കൊല്‍ക്കത്തയിലെ അലിപൂര്‍ കോടതി ചെവ്വാഴ്ച്ച ജാമ്യം അനുവദിച്ചു. 2018 മാര്‍ച്ചിലാണ് മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍ ഷമിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ഗാര്‍ഹിക പീഡന കേസ് ഫയല്‍ ചെയ്തത്. ഷമിയുടെ വിവാഹേതര ബന്ധങ്ങളെ ചോദ്യം ചെയ്തതിന് തന്നെ ശാരീരികമായി ഉപദ്രവിക്കുന്നുവെന്നായിരുന്നു ഹസിന്‍ ജഹാന്‍റെ പരാതി. സംഭവത്തിൽ ഷമിയെയും ജ്യേഷ്ഠനെയും പോലീസ് ചോദ്യം ചെയ്യുകയും ഇരുവർക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാൽ, കൊൽക്കത്തയിലെ കീഴ്‌ക്കോടതി വാറണ്ട് സ്റ്റേ ചെയ്തിരുന്നു.
അതിനുശേഷം, ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് ഹസിന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കീഴ്ക്കോടതിയെ തന്നെ സമീപിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ഈ വര്‍ഷം ജനുവരിയില്‍ കീഴ്ക്കോടതി ഷമി ഭാര്യക്ക് പ്രതിമാസം 1,30000 രൂപ ജീവനാംശം നല്‍കാന്‍ ഉത്തരവിട്ടിരുന്നു. 50000 രൂപ ഭാര്യക്കും 80000 രൂപ ഇവരുടെ കുട്ടിയുടെ ചെലവിനുമായി നല്‍കാനായിരുന്നു കോടതി വിധി. 2014ലായിരുന്നു ഷമിയും ഹസിന്‍ ജഹാനും വിവാഹിതരായത്.
Mohammad Shami gets bail in domestic violence case