ശ്രീലങ്കന്‍ മല്‍സരങ്ങളില്‍ 'പണി' കിട്ടിയവരെ ചേര്‍ത്ത് പിടിച്ച് സിറാജ്

sirajj11
SHARE

ശ്രീലങ്കയില്‍ നടന്ന മല്‍സരങ്ങളില്‍ ശരിക്കും 'പണി' കിട്ടിയത്  അവിടെയുള്ള ഗൗണ്ട് സ്റ്റാഫിനാണ്. മഴ പ്രധാന വില്ലനായി ഇടയ്ക്കിടെ വന്നും പോയും ഇരുന്നത് കുറച്ചൊന്നുമല്ല സംഘാടകരേയും വലച്ചത്. ഗ്രൗണ്ടുണക്കാനുള്ള സകല വഴികളും അവര്‍ പ്രയോഗിച്ചു. പലപ്പോഴും അശ്രാന്ത പരിശ്രമം തന്നെ വേണ്ടിവന്നു. ഭാഗ്യത്തിന് ഫൈനലില്‍  മഴ മാറിനിന്നു. എങ്കിലും അവരെടുത്ത പരിശ്രമത്തെ ആദരപൂര്‍വം പരിഗണിച്ച് ഒരാള്‍ ആ സ്നേഹം ഉചിതമായി അറിയിച്ചു. മറ്റാരുമല്ല ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് ആണ് അതിന് പിന്നില്‍. പ്ലെയര്‍ ഓഫ് മാച്ച് പുരസ്‌കാരത്തിലൂടെ സിറാജിന് ലഭിച്ച 5000 ഡോളര്‍ അദ്ദേഹം ശ്രീലങ്കന്‍ ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് സമ്മാനിച്ചു.

ഗൗണ്ട് സ്റ്റാഫിന്‍റെ  മികവും പരിശ്രമവും കൊണ്ട് മാത്രമാണ് മല്‍സരങ്ങള്‍ മുന്നോട്ട് പോയതെന്ന് സിറാജ് മല്‍സരശേഷം പറഞ്ഞു.സിറാജിനെ കൂടാതെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് 50000 ഡോളര്‍ നല്‍കിയിരുന്നു. മത്സരത്തില്‍ ആറ് വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്.എല്ലാ മല്‍സരങ്ങളിലും മഴയായിരുന്നു താരം. ഇടയ്ക്കിടെ തകര്‍ത്തുപെയ്തു,എല്ലാ മല്‍സരങ്ങളിലും തന്‍റെ സാന്നിധ്യമറിയിച്ചു.നന്നായി  കളിച്ചു.

MORE IN SPORTS
SHOW MORE