
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് ഒഴിവാക്കിയതിനു പിന്നാലെ പ്രതികരണവുമായി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ‘അത് അങ്ങനെ ആണ്..മുന്നോട്ട് പോകാനാണ് തീരുമാനം’ എന്ന് സഞ്ചു തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചു. ഗ്രൗണ്ടില്‍ ബാറ്റിങ് ചെയ്യുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരത്തിന്‍റെ പോസ്റ്റ്. നിരവധി പേരാണ് ചിത്രം പങ്കുവെച്ചും കമന്‍റുകളുമായും താരത്തിന് പിന്തുണ അറിയിക്കുന്നത്.
ടീമിൽനിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും കാര്യമായ പ്രതികരണം നടത്താൻ സഞ്ജു തയാറായിരുന്നില്ല. പുഞ്ചിരിയുടെ ഒരു ഇമോജി മാത്രമാണ് ടീം പ്രഖ്യാപനത്തിനു ശേഷം സഞ്ജു ഫെയ്സ്ബുക്കിലിട്ടത്. സഞ്ജുവിന്റെ എഫ്ബി പോസ്റ്റിന് ആരാധകരുടെ ആശ്വാസ വാക്കുകളുടെ പ്രവാഹമാണ്. താരത്തെ പിന്തുണച്ച് പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിലെ ക്രിക്കറ്റ് ആരാധകരും രംഗത്തെത്തിയിരുന്നു. നേരത്തേ ഏഷ്യൻ ഗെയിംസ്, ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമുകളിലേക്കും സഞ്ജുവിനെ പരിഗണിച്ചിരുന്നില്ല.