വരുന്നു, പന്തെറിയുന്നു, വിക്കറ്റെടുക്കുന്നു; ഇത് സിറാജിന്റെ കളി

sports
SHARE

ഏഷ്യാ കപ്പ് 2023 ഫൈനല്‍ ഏക്കാലവും ഓര്‍ത്തിരിക്കുക ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ തകര്‍പ്പന്‍ ബോളിങ് പ്രകടനം കൊണ്ടാകും. കരിയറിലെ തന്റെ മികച്ച പ്രകടനം കാഴ്ചവച്ച സിറാജ് ഏഴോവറില്‍ 21 റണ്‍സ് മാത്രം വഴങ്ങിയാണ് ആറുവിക്കറ്റ് വീഴ്ത്തിയത്. ഒരു പിടി റെക്കോര്‍ഡുകളും സ്വന്തമാക്കിയാണ് ഇന്ത്യന്‍ പേസര്‍ ലങ്കയില്‍ നിന്ന് മടങ്ങുന്നത്  വരുന്നു, പന്തെറിയുന്നു, വിക്കറ്റെടുക്കുന്നു, റിപ്പീറ്റ്... ഇതായിരുന്നു ലങ്കയ്ക്കെതിരെ ഫൈനലില്‍ മുഹമ്മദ് സിറാജ്. പ്രത്യേകിച്ച് മല്‍സരത്തിന്റെ നാലാം ഓവറില്‍

ആദ്യ പന്തില്‍ പതും നിസംഗ, മൂന്നാം പന്തില്‍ സധീര സമരവിക്രമ, നാലാം പന്തില്‍ അസലന്‍ക, ആറാം പന്തില്‍ ധനഞ്ജയ ഡിസില്‍വ എന്നിങ്ങനെ പേരുകേട്ട ലങ്കന്‍ ബാറ്റര്‍മാരെല്ലാം ആ ഓവറില്‍ സിറാജിന് മുന്നില്‍ വീണു. ഒരോവറില്‍ നാലുവിക്കറ്റ് നേട്ടം സ്വത്മാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സിറാജ് സ്വന്തമാക്കി. പിന്നാലെ ആറാം ഓവറില്‍ ലങ്കന്‍ ക്യാപ്റ്റന്‍ ശനകെ പുറത്താക്കി സിറാജ് വിക്കറ്റ് നേട്ടം അഞ്ചാക്കി.

16 പന്തുകള്‍ക്കിടെ 5 വിക്കറ്റ് നേടിയ സിറാജിന്റെ പ്രകടനവും റെക്കോര്‍ഡാണ്. കുറഞ്ഞ പന്തില്‍ 5 വിക്കറ്റ് നേട്ടത്തില്‍ ലങ്കയുടെ സൂപ്പര്‍ പേസര്‍ ചാമിന്ദാ വാസിനൊപ്പമാണ് 

അതിനിടെ ഏകദിനത്തിലെ വിക്കറ്റ് നേട്ടം സിറാജ് അന്‍പതാക്കി. 1002 പന്തുകളെറിഞ്ഞാണ് സിറാസ് വിക്കറ്റ് നേട്ടം അന്‍പതാക്കിയത്. മല്‍സരശേഷം മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം നേടിയ സിറാജ് സമ്മാന തുക ഗ്രൗണ്ട് സ്റ്റാഫിന് സമ്മാനിച്ചു. കനത്ത മഴയുള്ള സാഹചര്യത്തില്‍ വളരെ കൃത്യമായി ജോലിചെയ്ത ഗ്രൗണ്ട് സ്റ്റാഫിന് നന്ദി പറഞ്ഞുകൊണ്ടാണ് സിറാജ്സമ്മാനത്തുകയായി ലഭിച്ച 4.15 ലക്ഷം രൂപ അവര്‍ക്ക് നല്‍കിയത്. കൊളംബോയിലെ ഗ്രൗണ്ട് സ്റ്റാഫിന് ഏഷ്യന്‍ കൗണ്‍സിലും സമ്മാനത്തുക നല്‍കി. 

MORE IN KERALA
SHOW MORE