സമുദ്രനിരപ്പില്‍ നിന്ന് 3600 മീറ്റര്‍ ഉയരെ; ഓക്സിജന്‍ ട്യൂബുമായി മെസിയും സംഘവും ലാ പാസില്‍

la pas11
SHARE

സമുദ്രനിരപ്പില്‍ നിന്ന് 3600 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ബൊളിവിയന്‍ തലസ്ഥാനമായ ലാ പാസിലാണ് മെസിയും കൂട്ടരും അടുത്ത ലോകകപ്പ് യോഗ്യതാ മത്സരത്തിന് ഇറങ്ങുന്നത്. ചൊവ്വാഴ്ച നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുന്‍പായി മെസി ഉള്‍പ്പെട്ട അര്‍ജന്റൈന്‍ ടീം അംഗങ്ങള്‍ക്ക് പോര്‍ട്ടബിള്‍ ഓക്സിജന്‍ ട്യൂബുകള്‍ നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. 

ലാ പാസില്‍ കളിക്കുമ്പോള്‍ സന്ദര്‍ശക ടീമുകള്‍ക്ക് ശ്വാസമെടുക്കുന്നതില്‍ പലപ്പോഴും പ്രയാസം അനുഭവപ്പെടാറുണ്ട്. ഈ സാഹചര്യത്തിലാണ് മെസി ഉള്‍പ്പെട്ട അര്‍ജന്റൈന്‍ താരങ്ങള്‍ക്ക് ഓക്സിജന്‍ ട്യൂബുകള്‍ നല്‍കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രൊഫഷണല്‍ സ്റ്റേഡിയങ്ങളില്‍ ഒന്നാണ് ലാ പാസിലേത്. 41000 കാണികളെയാണ് ബൊളിവിയയിലെ ഏറ്റവും വലിയ സ്റ്റേഡിയത്തിന് ഉള്‍ക്കൊള്ളാനാവുക. ബൊളിവിയയുടെ 31ാമത്തെ പ്രസിഡന്റായ ഹെര്‍നാന്‍ഡോ സൈല്‍സിന്റെ പേരാണ് സ്റ്റേഡിയത്തിന് നല്‍കിയിരിക്കുന്നത്.  

2018 ലോകകപ്പ് യോഗ്യതാ മത്സരം കളിക്കാന്‍ നെയ്മര്‍ ഉള്‍പ്പെട്ട ബ്രസീല്‍ സംഘം ലാ പാസ് സ്റ്റേഡിയത്തിലേക്ക് എത്തിയത് ഓക്സിജന്‍ മാസ്കുമായിട്ടായിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ കളിപ്പിക്കുന്നത് മനുഷ്യത്വരഹിതമാണ് എന്നാണ് അന്ന് നെയ്മര്‍ പ്രതികരിച്ചത്. ലാ പാസില്‍ കളിക്കുന്നത് ബൊളിവിയന്‍ താരങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതായുള്ള വിമര്‍ശനങ്ങള്‍ സന്ദര്‍ശക ടീമുകള്‍ ഉന്നയിക്കാറുണ്ട്. 

MORE IN SPORTS
SHOW MORE