ഖത്തറില്‍ മെസിക്ക് വേണ്ടി എല്ലാം മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടു; വാന്‍ഗാലിന്റെ ആരോപണം

HIGHLIGHTS
  • മെസിക്കെതിരെ ആരോപണവുമായി നെതര്‍ലന്‍ഡ് പരിശീലകന്‍ വാന്‍ഗാല്‍
  • അര്‍ജന്റീന എങ്ങനെ ഗോളുകള്‍ നേടിയെന്ന് നോക്കിയാല്‍ മതി
  • നേരത്തെ തന്നെ എല്ലാം തീരുമാനിച്ചിരുന്ന മത്സരം പോലെയായി
messi van gaal
SHARE

ഖത്തര്‍ ലോകകപ്പിലെ ഏറ്റവും നാടകീയമായ മത്സരങ്ങളിലൊന്നായിരുന്നു അര്‍ജന്റീന–നെതര്‍ലന്‍ഡ്സ് പോര്. 16 മഞ്ഞക്കാര്‍ഡുകള്‍ റഫറി പുറത്തെടുത്ത ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജയം പിടിച്ചാണ് അര്‍ജന്റീന ജയിച്ചുകയറിയത്. ഖത്തര്‍ ലോകകപ്പില്‍ മെസിക്ക് വേണ്ടി എല്ലാം നേരത്തെ തീരുമാനിച്ചിരുന്നതായി ആരോപിച്ചാണ് നെതര്‍ലന്‍ഡ് പരിശീലകന്‍ വാന്‍ഗാല്‍ ഇപ്പോഴെത്തുന്നത്. 

ഞാന്‍ കൂടുതല്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. അര്‍ജന്റീന എങ്ങനെ ഗോളുകള്‍ നേടിയെന്നും ഞങ്ങളുടെ ഗോളുകള്‍ എങ്ങനെയെന്നും നോക്കിയാല്‍ മതിയാവും. പല അര്‍ജന്റൈന്‍ കളിക്കാരും അതിര് വിട്ടിട്ടും ശിക്ഷിക്കപ്പെട്ടില്ല. നേരത്തെ തന്നെ എല്ലാം തീരുമാനിച്ചിരുന്ന മത്സരം പോലെയായിരുന്നു അതെന്ന് തോന്നുന്നു എന്നാണ് വാന്‍ഗാലിന്റെ വാക്കുകള്‍. 

എന്നാല്‍ വാന്‍ഗാലിന്റെ വാദങ്ങള്‍ തള്ളിയാണ് നെതര്‍ലന്‍ഡ്സ് താരം വാന്‍ഡൈക്ക് എത്തിയത്. അദ്ദേഹത്തിന് ഇഷ്ടമുള്ളത് പറയാം. അത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. ഞാന്‍ അദ്ദേഹം പറഞ്ഞതിനോട് യോജിക്കുന്നില്ല. ആ അഭിപ്രായമല്ല എനിക്ക്, വാന്‍ഡൈക്ക് വ്യക്തമാക്കുന്നു. 

MORE IN SPORTS
SHOW MORE