അഞ്ചുകോടി ചിലവില്‍ കാര്യവട്ടം സ്പോര്‍ട്സ് ഹബില്‍ ഡ്രസിങ് റൂം ഒരുങ്ങുന്നു

karyavattom-stadium
ഫയല്‍ ചിത്രം
SHARE

ലോകകപ്പ് സന്നാഹമല്‍സരങ്ങള്‍ക്ക് തിരുവനന്തപുരം കാര്യവട്ടം സ്പോര്‍ട്സ് ഹബില്‍ താരങ്ങള്‍ക്ക് ഒരുങ്ങുന്നത് പുതിയ ഡ്രസിങ് റൂം. ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ബി.സി.സി സംഘമെത്തി. അഞ്ചുകോടിയിലേറെ രൂപചെലവിട്ടാണ്  കേരള ക്രിക്കറ്റ് അസോസിയേഷന്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. സ്റ്റേഡിയം ദീര്‍ഘനാളത്തേയ്ക്ക് പാട്ടത്തിന് നല്‍കണമെന്ന് സര്‍ക്കാരിനോട് വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ.സി.എ. പ്രസിഡന്‍റ് ജയേഷ് ജോര്‍ജ് മനോരമ ന്യൂസിനോട് പറഞ്ഞു.

രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് കാര്യവട്ടം സ്പോര്‍ട്സ് ഹബിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍. താരങ്ങളു‍ടെ ഡ്രസിങ് റൂം ആകെ പൊളിച്ചുപുനര്‍നിര്‍മിക്കുകയാണ്. കൂടുതല്‍ കോര്‍പ്പറേറ്റ് ബോക്സുകളും കെ.സി.എ ഒരുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സ്റ്റേഡിയം നീണ്ടകാലത്തേക്ക് സ്ഥിരം പാട്ടത്തിന് നല്‍കണമെന്ന് കെ.സി.എ സര്‍ക്കാരിനോട് വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരുക്കങ്ങള്‍ വിലയിരുത്താനായി എത്തിയ ബി.സി.സി.ഐ സംഘം മല്‍സരങ്ങള്‍ കഴിയുന്നതുവരെ ഇവിടെ തുടരും. ഈ മാസം 29 ന് ദക്ഷണാഫ്രിക്ക- അഫ്ഗാനിസ്ഥാന്‍, 30 ന് ഓസ്ട്രേലിയ- നെതര്‍ലന്‍ഡ്സ്, ഒക്ടോബര്‍ രണ്ടിന് ന്യൂസീലന്‍ഡ്- ദക്ഷിണാഫ്രിക്ക, മൂന്നിന് ഇന്ത്യ- നെതര്‍ലെന്‍ഡ്സ് എന്നിങ്ങനെയാണ് മല്‍സരങ്ങള്‍. 900 രൂപയും ഗാലറിയില്‍ 300 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

New dressing room is being prepared for the players at Karyavattam sports hub in Thiruvananthapuram

MORE IN SPORTS
SHOW MORE