'2010ല്‍ ജയിപ്പിച്ചത് ഹര്‍ഭജന്‍, 2011 ലോകകപ്പിലേത് ടീം ജയം'; ഗംഭീറിന് ട്രോള്‍

gambhir 12
SHARE

2011 ലോകകപ്പ് ജയം ടീമിന്റെ ഒന്നാകെയുള്ള പ്രയത്നത്തിന്റെ ഫലമാണെന്നും ഏതെങ്കിലും വ്യക്തികള്‍ക്ക് മാത്രം ക്രഡിറ്റ് നല്‍കേണ്ടതില്ലെന്നുമായിരുന്നു മുന്‍ താരം ഗൗതം ഗംഭീര്‍ പലപ്പോഴായി പറഞ്ഞിട്ടുള്ളത്. എന്നാലിപ്പോള്‍ 2010ലെ പാകിസ്ഥാന് എതിരായ മത്സരത്തില്‍ ഹര്‍ഭജന്‍ സിങ് ആണ് ഇന്ത്യയെ ജയിപ്പിച്ചത് എന്നാണ് ഗംഭീറിന്റെ വാക്കുകള്‍. ഇവിടെ രണ്ട് നിലപാടുകള്‍ സ്വീകരിക്കുന്ന ഗംഭീറിനെ ട്രോളുകയാണ് ആരാധകര്‍. 

2011ല്‍ ധോനി സിക്സിലൂടെ വിജയ റണ്‍ നേടിയതിന് മാത്രമല്ല ലോകകപ്പ് ജയത്തിന്റെ ക്രഡിറ്റ് നല്‍കേണ്ടതെന്നാണ് പലപ്പോഴായി ഗൗതം ഗംഭീര്‍ പറഞ്ഞിരുന്നത്. എന്നാല്‍ 2010ലെ പാകിസ്ഥാന് എതിരായ മത്സരം ജയിച്ചതിന്റെ ക്രഡിറ്റ് തനിക്കല്ല, പകരം വിജയ റണ്‍ നേടിയ ഹര്‍ഭജനാണ് എന്നാണ് ഗൗതം ഗംഭീര്‍ പറഞ്ഞത്. ആരാണ് വിജയ റണ്‍ നേടുന്നത് അവരാണ് ടീമിനായി ജയം നേടുന്നത് എന്നാണ് ഏഷ്യാ കപ്പിലെ ഇന്ത്യ–പാക് മത്സരത്തിന് ഇടയില്‍ ഗംഭീര്‍ പറഞ്ഞത്. 2010 ഏഷ്യാ കപ്പ് ഫൈനലില്‍ ഗൗതം ഗംഭീറായിരുന്നു മാന്‍ ഓഫ് ദി മാച്ച്. 

അവിടെ വിജയ റണ്‍ നേടിയ ഹര്‍ഭജന് ഗംഭീര്‍ ജയത്തിന്റെ ക്രഡിറ്റ് നല്‍കുമ്പോള്‍ ലോകകപ്പില്‍ സിക്സ് അടിച്ച് ടീമിനെ ജയിപ്പിച്ച ധോനിക്കും ലോകകപ്പ് ജയത്തിന്റെ ക്രഡിറ്റ് നല്‍കേണ്ടതല്ലെ എന്നാണ് ഗംഭീറിനോട് ആരാധകരുടെ ചോദ്യം. രണ്ട് നിലപാട് സ്വീകരിക്കുന്ന ഗംഭീറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി കഴിഞ്ഞു.  

MORE IN SPORTS
SHOW MORE