
സൂറിക് ഡയമണ്ട് ലീഗ് പുരുഷ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം. ചെക് റിപ്പബ്ലിക്കിന്‍റെ യാക്കൂബ് വാല്‍ഡെജ് ജേതാവായി. 15 സെന്‍റീമീറ്റര്‍ വ്യത്യാസത്തിലാണ് നീരജിന് ഒന്നാം സ്ഥാനം നഷ്ടമായത്. ജര്‍മനിയുടെ ജൂലിയന്‍ വെബറാണ് മൂന്നാമത്. മത്സരത്തില്‍ നീരജിന്‍റെ മൂന്ന് അവസരങ്ങള്‍ ഫൗളായി. രണ്ട് ത്രോകള്‍ മാത്രമാണ് 85 മീറ്റര്‍ കടത്താനായത്. ആദ്യ മൂന്ന് റൗണ്ടുകള്‍ അവസാനിച്ചപ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്ന നീരജ് പിന്നീടുള്ള ത്രോകളിലാണ് മുന്നിലെത്തിയത്. ഡയമണ്ട് ലീഗ് ഫൈനല്‍സിന് നീരജ് യോഗ്യത നേടി. സെപ്റ്റംബര്‍ 17 നാണ് ഫൈനല്‍.