
കാഴ്ചശക്തിയില്ലാത്ത തന്റെ കുഞ്ഞ് ആരാധികയെ ചേര്‍ത്തുപിടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി പ്രോ ലീഗിൽ അൽ ഫത്തെയെ 5–0ന് തകർത്തശേഷമാണ് അൽ നസർ താരമായ റൊണാൾഡോ പെൺകുട്ടിയെ കാണാൻ എത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും വൈറലാണ്.
‘ഞാൻ നിങ്ങളുള്ളതുകൊണ്ട് മാത്രമാണ് ഇവിടേക്ക് വന്നത്. ഞാൻ നിങ്ങളുടെ കളിയെ സ്നേഹിക്കുന്നു.’ സ്വപ്നം സഫലമായ സന്തോഷത്തില്‍ പെണ്‍കുട്ടി പറഞ്ഞു. പെൺകുട്ടിയെ ചേർത്തുപിടിച്ച റൊണാൾഡോ നന്ദി പറഞ്ഞശേഷം ഫുട്ബോളിൽ ഓട്ടോഗ്രാഫും നൽകിയാണ് മടങ്ങിയത്.