കലാശപ്പോരില്‍ മഴ വില്ലനായാല്‍? റിസര്‍വ് ഡേയും സാധ്യതകളും ഇങ്ങനെ

ipl454
SHARE

സ്വന്തം മണ്ണില്‍ വെച്ച് ഗുജറാത്ത് ടൈറ്റന്‍സ് കിരീടം നിലനിര്‍ത്തുമോ? അതോ അഞ്ചാം കിരീടത്തിലേക്ക് ചെന്നൈയെ ധോനി നയിക്കുമോ? ആരാധകര്‍ ആകാംക്ഷയില്‍ നില്‍ക്കെ കരിനിഴലായി മഴ ഭീഷണിയും എത്തുന്നു. കലാശപ്പോര് നടക്കുന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ മഴ വില്ലനായെത്തിയേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. മഴ കളിമുടക്കിയാല്‍ എങ്ങനെയാവും വിജയിയെ നിര്‍ണയിക്കുക? 

ഗുജറാത്ത് ടൈറ്റന്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള രണ്ടാം ക്വാളിഫയറില്‍ മഴ കല്ലുകടിയായി എത്തിയിരുന്നു. ഉച്ചവരെ, ഫൈനല്‍ നടക്കുന്ന അഹമ്മദാബാദില്‍ മഴ ഭീഷണി ഇല്ലെങ്കിലും വൈകുന്നേരത്തോടെ മഴ കനക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. രണ്ട് മണിക്കൂര്‍ വരെ മഴ തുടര്‍ന്നേക്കാം. 

രണ്ട് ടീമിനും അഞ്ച് ഓവര്‍ ബാറ്റ് ചെയ്യാന്‍ സാധിക്കാതെ വന്നാല്‍ റിസര്‍വ് ഡേയിലേക്ക് മത്സരം എത്തും. തിങ്കളാഴ്ചയാണ് റിസര്‍വ് ഡേ. ഞായറാഴ്ച ഒരു പന്തെങ്കിലും എറിഞ്ഞാല്‍ അതിന്റെ തുടര്‍ച്ചയാണ് റിസര്‍വ് ഡേയില്‍ ഉണ്ടാവുക. എന്നാല്‍ ടോസ് ഇടുകയും ഇന്ന് ഒരു പന്ത് പോലും എറിയാനാവാതെയും വന്നാല്‍ റിസര്‍വ് ഡേ വീണ്ടും ടോസ് ഇടും. പ്ലേയിങ് ഇലവനില്‍ നായകന്മാര്‍ക്ക് മാറ്റം വരുത്താനുമാവും. 

MORE IN SPORTS
SHOW MORE