
സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള കായിക താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കുന്ന സൗദി ക്ലബായ അല്‍ നസറിനേക്കാള്‍ പ്രശസ്തി ധോനിയുടേയും കോലിയുടേയും സഞ്ജുവിന്റേയും ഐപിഎല്‍ ടീമുകള്‍ക്ക്. സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ പിന്തുടരപ്പെടുന്ന ഏഷ്യന്‍ സ്പോര്‍ട്സ് ടീമുകളില്‍ മുന്‍പില്‍ ഐപിഎല്‍ ടീമുകളാണ്.
ഡിപോര്‍ട്സ്, ഫിയാന്‍സാസ് എന്നിവരുടെ റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈ വര്‍ഷം ഏപ്രിലില്‍ ഏറ്റവും കൂടുതല്‍ ട്രെന്‍ഡിങ്ങായ സ്പോര്‍ട്സ് ടീം എം.എസ്.ധോനിയുടെ ചെന്നൈ സൂപ്പര്‍ കിങ്സ് ആണ്. 9.97 ദശലക്ഷം ഇന്ററാക്ഷന്‍സ് ആണ് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഈ സമയം ഉണ്ടായത്. 4.85 ദശലക്ഷം ഇന്ററാക്ഷനുകളുമായി കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് രണ്ടാമത്. മൂന്നാമത് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സും. 3.55 ദശലക്ഷം പ്രതികരണങ്ങളാണ് ഈ കാലയളവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളിലുണ്ടായത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എത്തിയതിന് ശേഷമാണ് സൗദി ലീഗിനും അല്‍ നസറിനും സമൂഹമാധ്യമങ്ങളില്‍ പിന്തുണ കൂടിയത്. സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള കായിക താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. എന്നാല്‍ ഏഷ്യന്‍ കായിക ടീമുകളില്‍ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ ആധിപത്യം പുലര്‍ത്തുന്നു.