റയലിനെ നിലത്തു നിര്‍ത്താതെ പറത്തി മാഞ്ചസ്റ്റര്‍ സിറ്റി; ഇനി ഇറ്റാലിയന്‍ കടമ്പ

Collage Maker-18-May-2023-11-09-AM-1297
SHARE

ചാമ്പ്യന്‍സ് ലീഗില്‍ എന്നും കരുത്ത് കാട്ടുന്ന റയല്‍ മാഡ്രിഡിനെ നിലത്തു നിര്‍ത്താതെ പറത്തി മാഞ്ചസ്റ്റര്‍ സിറ്റി. ചാമ്പ്യന്‍സ് ലീഗിലെ രണ്ടാം സെമി ഫൈനലിന്റെ രണ്ടാം പാദത്തില്‍ എത്തിഹാദിലേക്ക് എത്തിയ റയല്‍ മാഡ്രിഡിന് മാഞ്ചസ്റ്റര്‍ സിറ്റിയുടെ സുന്ദര ഫുട്ബോളിന് മറുപടിയുണ്ടായില്ല. കഴിഞ്ഞ മൂന്ന് സീസണുകളിലായി ഇത് രണ്ടാം വട്ടമാണ് മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ കടക്കുന്നത്. ബെര്‍ണാര്‍ഡോ സില്‍വയുടെ ഇരട്ട പ്രഹരവും ഡിബ്രുയ്നിന്റെ ഫ്രീകിക്കില്‍ നിന്ന് അക്കഞ്ചിയുടെ ഹെഡ്ഡര്‍ ഗോളും ഇഞ്ചുറി ടൈമിലെ അല്‍വാരസിന്റെ അനായാസ ഗോളും കൂടിയായപ്പോള്‍ റയല്‍ നാണംകെട്ട് മടങ്ങി. 

സെമി ഫൈനലിന്റെ ആദ്യ പാദത്തില്‍ 1-1 എന്ന നിലയിലാണ് മാഞ്ചസ്റ്റര്‍ സിറ്റിയും റയലും പിരിഞ്ഞത്. എന്നാല്‍ രണ്ടാം പാദത്തിലേക്ക് എത്തിയപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കരുത്തിന് മുന്‍പില്‍ പിടിച്ചുനില്‍ക്കാന്‍ റയലിനായില്ല. 23ാം മിനിറ്റില്‍ ഡിബ്രുയ്ന്‍ നല്‍കിയ പാസില്‍ നിന്ന് ബെര്‍ണാര്‍ഡോ സില്‍വ വല കുലുക്കി സിറ്റിയുടെ ആധിപത്യം ഉറപ്പിച്ചു. 37ാം മിനിറ്റില്‍ സിറ്റിയുടെ ലീഡ് ഉയര്‍ത്തി വീണ്ടും സില്‍വയുടെ വരവ്. ഹെഡ്ഡറിലൂടെയായിരുന്നു സില്‍വയുടെ രണ്ടാമത്തെ ഗോള്‍. ഗുണ്ടോഗന്റെ ക്ലോസ് റേഞ്ച് സ്ട്രൈക്കിലെ റിബൗണ്ടില്‍ നിന്നാണ് ഇവിടെ സില്‍വ വല കുലുക്കിയത്. 

72ാം മിനിറ്റില്‍ ഹാലന്‍ഡ് ഗോള്‍കീപ്പറെ മറികടന്ന് പന്ത് വലയിലാക്കുമെന്ന് തോന്നിച്ചെങ്കിലും ഗോള്‍പോസ്റ്റില്‍ തട്ടി അകന്നു. 75ാം മിനിറ്റില്‍ ഡിബ്രുയ്ന്‍ എടുത്ത ഫ്രീകിക്കില്‍ നിന്നാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ മൂന്നാമത്തെ ഗോള്‍ വന്നത്. സിറ്റി പ്രതിരോധനിര താരം അക്കഞ്ചിയുടെ ഹെഡ്ഡറില്‍ പന്ത് റയല്‍ താരം എഡ്ഡര്‍ മിലിറ്റാവോയുടെ കാലുകളില്‍ തട്ടിയാണ് വലയിലായത്. ഹാലന്‍ഡിന്റെ പകരക്കാരനായി വന്ന അല്‍വാരസ് ഇഞ്ചുറി ടൈമില്‍ ഗോള്‍ നേടി സ്വന്തം കാണികള്‍ക്ക് മുന്‍പില്‍ ആഘോഷിച്ചു. 

MORE IN SPORTS
SHOW MORE