
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബ്രൈട്ടനോട് തോറ്റ് ആര്‍സനല്‍. ഇതോടെ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് അടുത്തമല്‍സരം വിജയിച്ചാല്‍ കിരീടം ഉറപ്പിക്കാം. നാലുമല്‍സരങ്ങള്‍ക്കിെട ആര്‍സനലിന്റെ രണ്ടാം തോല്‍വിയാണ്. സിറ്റി എവര്‍ട്ടനെ 3–0ന് തോല്‍പിച്ചു.
ബ്രൈട്ടന് മുന്നില്‍ തകര്‍ന്നടിഞ്ഞ് പ്രീമിയര്‍ ലീഗ് കിരീടം കൈവിട്ട് ആര്‍സനല്‍. രണ്ടാം പകുതിയില്‍ ബ്രൈട്ടന്‍ നേടിയ മൂന്നുഗോളുകളാണ് ഇംഗ്ലണ്ടിലെ കിരീടപ്പോരാട്ടത്തിന്റെ വിധിയെഴുതിയത്. രണ്ടുമല്‍സരം മാത്രം ശേഷിക്കെ ആര്‍സനലിന് 81 പോയിന്റ് മൂന്നുമല്‍സരങ്ങള്‍ അവശേഷിക്കുന്ന സിറ്റിക്ക് 85 പോയിന്റ്. അടുത്ത ഞായറാഴ്ച ചെല്‍സിയെ തോല്‍പിച്ചാല്‍ സിറ്റി കിരീടംചൂടും. എവര്‍ട്ടനെ 3–0ന് തോല്‍പിച്ചാണ് സിറ്റി ലീഡുയര്‍ത്തിയത്. ഗുണ്ടോവാന്‍ രണ്ടും എര്‍ലിങ് ഹാളന്റ് ഒരുഗോളും നേടി.