ഐപിഎല്‍; ഡല്‍ഹി ക്യാപിറ്റല്‍സ് പ്ലെ ഓഫ് കാണാതെ പുറത്ത്

Punjab-Kings-knock-out-Delhi-capitals-for-31-runs
SHARE

ഐപിഎലില്‍ പഞ്ചാബ് കിങ്സിനോട്  31 റണ്‍സിന് പരാജയപ്പെട്ട ഡല്‍ഹി ക്യാപിറ്റല്‍സ് പ്ലെ ഓഫ് കാണാതെ പുറത്തായി.  ഓപ്പണര്‍ പ്രഭ്സിമ്രാന്‍ സിങ്ങിന്റെ സെഞ്ചുറിയാണ് പഞ്ചാബിന് കരുത്തായത്. ലക്നൗ സൂപ്പര്‍ ജയ്ന്റ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ഏഴുവിക്കറ്റിന് തോല്‍പിച്ചു. രാജസ്ഥാനെ മറികടന്ന് ലക്നൗ നാലാം സ്ഥാനത്തെത്തി.

പഞ്ചാബിന്റെ 167 റണ്‍സില്‍ 103 റണ്‍സും നേടിയത് ഓപ്പണര്‍ പ്രഭ്സിമ്രാന്‍. കരിയറിലെ ആദ്യ  ഐപിഎല്‍ സെഞ്ചുറി. മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹിക്ക്   69 റണ്‍സ് ഓപ്പണിങ് കൂട്ടുകെട്ട്. പിന്നാലെ 19 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ആറുവിക്കറ്റ് നഷ്ടം.

നാലുവിക്കറ്റുമായി ഹര്‍പ്രീത് ബ്രാര്‍. എട്ടുവിക്കറ്റ് നഷ്ടത്തില്‍136 റണ്‍സില്‍ ഡല്‍ഹിയുടെ പോരാട്ടത്തിന് അവസാനം.  ഹൈദരാബാദിനെ ലക്നൗ തോല്‍പിച്ചത് ഏഴുവിക്കറ്റിന്. 183 റണ്‍സ് വിജയലക്ഷ്യം നാലുപന്ത് ശേഷിക്കെ മറികടന്നു. 

അഭിഷേക് ശര്‍മയെറിഞ്ഞ പതിനാറാം  ഓവറില്‍ 31 റണ്‍സ് നേടിയതോടെയാണ് മല്‍സരം ലക്നൗവിന് അനുകൂലമായത്. നിക്കോളാസ്  പുരാന്‍  13 പന്തില്‍ 44 റണ്‍സുമായി പുറത്താകാതെ നിന്ന് ജയമൊരുക്കി.

IPL;Punjab Kings knock out Delhi capitals for 31 runs

MORE IN SPORTS
SHOW MORE