ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; നാലാം സ്ഥാനം നിലനിര്‍ത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

English-Premier-League
SHARE

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വോള്‍വര്‍ഹാംപ്റ്റനെ 2-0ന് തോല്‍പിച്ച് നാലാം സ്ഥാനം നിലനിര്‍ത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഫുള്ളമിനോട് തോറ്റ സൗത്താംപ്റ്റന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് തരം താഴ്ത്തപ്പെട്ടു. ചെല്‍സിയും ന്യൂകാസിലും സമനില വഴങ്ങിയപ്പോള്‍ ടോട്ടനംഹോട്സ്പര്‍ ആസ്റ്റന്‍ വില്ലയോട് തോറ്റു.

95ാം മിനിറ്റില്‍ ഗോളടിച്ച്  ഗോള്‍ഡന്‍ ബോയ് അലഹാന്ദ്രോ ഗര്‍നാച്ചോയുടെ തിരിച്ചുവരവ്. മൂന്നുമല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആദ്യജയം.  മാര്‍ക്കസ് റാഷ്ഫോഡിന്റെ അഭാവത്തില്‍ സുവര്‍ണാവസരങ്ങള്‍ തുലച്ചുകൊണ്ടിരുന്ന യുണൈറ്റഡിന് ആദ്യഗോളടിക്കാന്‍ 32ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. 

ഫുള്ളമിനെതിരെ സൗത്താംപ്റ്റന്‍ നേരിട്ടത് സീസണിലെ 24ാം തോല്‍വി. 2–0ന് തോറ്റതോടെ അടുത്തസീസണില്‍ സൗത്താംപ്റ്റന് പ്രീമിയര്‍ ലീഗില്‍ ഇടമില്ല. 

തരംതാഴ്ത്തലില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്ന ലീഡ്സും ചാംപ്യന്‍സ് ലീഗ് യോഗ്യതയ്ക്കായി മല്‍സരിക്കുന്ന ന്യൂകാസില്‍ യുണൈറ്റഡും രണ്ടുഗോള്‍ സമനിലയില്‍ പിരിഞ്ഞു.

ടോട്ടനം ഹോട്സ്പറിനെ ആസ്റ്റന്‍ വില്ല തോല്‍പിച്ചത് 2–1ന്. ചെല്‍സി നോട്ടിങംഫോറസ്റ്റിനോട് രണ്ടുഗോള്‍ സമനില വഴങ്ങി. ഇരട്ടഗോള്‍ നേടി റഹിം സ്റ്റര്‍ലിങ്.

Manchester United beat Wolverhampton and retained fourth place in the English Premier League

MORE IN SPORTS
SHOW MORE