‘നല്ല ചോദ്യം, എനിക്കറിയില്ല’: സഞ്ജുവിന്റെ മറുപടി; അന്തംവിട്ട് കമന്റേറ്റർ–വിഡിയോ

sanju
SHARE

 ഐപിഎലിൽ സീസണിലെ ഏറ്റവും നാടകീയ മത്സരങ്ങളിലൊന്നാണ് ഞായറാഴ്ച രാജസ്ഥാൻ റോയൽസും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ നടന്നത്. അവസാന പന്തിൽ അവിശ്വസനീയമാംവിധം ഫലം മാറിമറിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്സ് 4 വിക്കറ്റിനാണ് വിജയിച്ചത്. രാജസ്ഥാൻ പേസർ സന്ദീപ് ശർമയെറിഞ്ഞ അവസാന ഓവറിലെ അവസാന പന്ത് നോബോൾ ആയതോടെയാണ് ജയപരാജയം മാറിമറിഞ്ഞത്.മത്സരശേഷം, തോൽവിയെക്കുറിച്ച് വിശദമായി സംസാരിച്ച റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണെ വളരെയധികം അസ്വസ്ഥനായാണ് കണ്ടത്. ഇത്തരത്തിലുള്ള തോൽവികൾ ഏറ്റുവാങ്ങാൻ കളിക്കാർ മാനസികമായ തയാറായിരിക്കണമെന്ന് സഞ്ജു അഭിപ്രായപ്പെട്ടു. എന്നാൽ ആദ്യം ബാറ്റ് ചെയ്ത റോയൽസിന്, കൂടുതൽ റൺസ് കൂട്ടിച്ചേർക്കാനാകുമായിരുന്നോ എന്ന് കമന്റേറ്റർ ചോദിച്ചപ്പോൾ സഞ്ജുവിന് വാക്കുകൾ നഷ്ടപ്പെട്ടു.

‘‘മികച്ച ചോദ്യമാണ്. എനിക്കറിയില്ല” എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. ഇത് കമന്റേറ്ററെ അൽപ്പസമയം നിശബ്ദനാക്കി. കുറച്ച് നിമിഷങ്ങൾക്കുശേഷമാണ് അദ്ദേഹം അടുത്ത ചോദ്യത്തിലേക്ക് കടന്നത്. ജോസ് ബട്‌ലർ (95), സഞ്ജു സാംസൺ (66), യശസ്വി ജയ്സ്വാൾ (35) എന്നിവരുടെ ഇന്നിങ്സുകളുടെ ബലത്തിൽ രാജസ്ഥാൻ കുറിച്ച 215 റൺസ് വിജയലക്ഷ്യമാണ് ഹൈദരാബാദ് അവസാന പന്തിൽ മറികടന്നത്. “ഇതാണ് ഐ‌പി‌എൽ നിങ്ങൾക്ക് നൽകുന്നത്. ഇതുപോലുള്ള മത്സരങ്ങൾ ഐ‌പി‌എലിനെ സവിശേഷമാക്കുന്നു. കളി ജയിച്ചതായി ഒരിക്കലും തോന്നില്ല. ഏത് എതിരാളിക്കും ജയിക്കാമെന്ന് എനിക്കറിയാമായിരുന്നു, അവരും നന്നായി ബാറ്റ് ചെയ്യുകയായിരുന്നു, പക്ഷേ സന്ദീപിനൊപ്പം അവസാന ഓവർ പ്രതിരോധിക്കുന്നതിൽ എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു.”– സന്ദീപിന്റെ നോ ബോളിനെക്കുറിച്ച് ചോദിച്ചപ്പോൾ സാംസൺ പറഞ്ഞു. ലീഗ് ഘട്ടത്തിൽ ഇനി മൂന്നു മത്സരങ്ങളാണ് രാജസ്ഥാന് അവശേഷിക്കുന്നത്. അഞ്ച് വിജയങ്ങളുമായി പോയിന്റ് പട്ടികയിൽ രാജസ്ഥാൻ റോയൽസ് നാലാം സ്ഥാനത്താണ്. എങ്കിലും പ്ലേഓഫിൽ പ്രവേശിക്കുന്നതിന് ശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും വിജയം അനിവാര്യമാകും.

MORE IN SPORTS
SHOW MORE