ലീഡ്സ് യുണൈറ്റഡിനെ തോല്‍പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി

good sunday
SHARE

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലീഡ്സ് യുണൈറ്റഡിനെ തോല്‍പിച്ച്,  ലീഡ് നാലുപോയിന്റാക്കി ഉയര്‍ത്തി  മാഞ്ചസ്റ്റര്‍ സിറ്റി. ബോണ്‍മത്തിനെ കീഴടക്കിയ ചെല്‍സി ഒന്നരമാസത്തിനിടെ ആദ്യ ജയം സ്വന്തമാക്കി. ലിവര്‍പൂളും ടോട്ടനം ഹോട്സ്പറും വിജയിച്ചു. പ്രീമിയര്‍ ലീഗ് ഗോള്‍ നേട്ടത്തില്‍ വെയിന്‍ റൂണിയെ മറികടന്ന് ഹാരി കെയിന്‍ രണ്ടാം സ്ഥാനത്തെത്തി. 

പ്രീമിയര്‍ ലീഗ് കിരീടപ്പോരാട്ടത്തിന് നാലുമല്‍സരം മാത്രം ശേഷിക്കെ തുടര്‍ച്ചയായ പത്താം ജയത്തോടെ ഒന്നാം സ്ഥാനത്ത് പിടിമുറുക്കി സിറ്റി. ലീഡ്സിനെതിരെ ഗുണ്ടോവാന്റെ ഇരട്ടഗോളുകളില്‍ ആദ്യപകുതിയില്‍ തന്നെ ലീഡ് രണ്ടാം പകുതിയില്‍ പെനല്‍റ്റി നഷ്ടപ്പെടുത്തിയ ഗുണ്ടോവന് ഹാട്രിക് സ്വന്തമാക്കാനായില്ല. ‌തൊട്ടുപിന്നാലെ ലീഡ്സ് ഒരുഗോള്‍ മടക്കി

ആറുമല്‍സരങ്ങള്‍ തോറ്റെത്തിയ ചെല്‍സി ബോണ്‍മത്തിനെതിരെ 3–1ന് ജയിച്ചു. ആദ്യപകുതി സമനിലയിലായപ്പോള്‍ അവസാന പത്തുമിനിറ്റില്‍ രണ്ടുഗോളടിച്ച് ചെല്‍സി ജയമുറപ്പാക്കി.  ടോട്ടനം ഹോട്സ്പര്‍ ക്രിസ്റ്റല്‍ പാലസിനെയും ലിവര്‍പൂള്‍ ബ്രണ്ട്ഫോഡിനെയും 1–0ന് തോല്‍പിച്ചതോടെ ആദ്യ നാലില്‍ ഫിനിഷ് ചെയ്യാനുള്ള മല്‍സരവും ഫോട്ടോ ഫിനിഷിലേയ്ക്ക്. ലിവര്‍പൂള്‍ നാലാം സ്ഥാനത്തും ടോട്ടും അഞ്ചാംസ്ഥാനത്തുമാണ്.

Manchester City beat Leeds United to extend their lead to four points in the English Premier League

MORE IN SPORTS
SHOW MORE