അമ്മയുടെ ഭക്ഷണം, എന്റെ 'ശക്തിമരുന്ന്'; വെളിപ്പെടുത്തി ഇഷാന്‍ കിഷന്‍

PTI06_17_2022_000201A
ചിത്രം: Kunal Patil, PTI
SHARE

41 പന്തുകളില്‍ നിന്ന് 75 റണ്‍സ്! ഐപിഎല്‍ ആരാധകരുടെ ഇഷ്ടതാരമായ ഇഷാന്‍ കിഷന്‍ ആ രഹസ്യം ഒടുവില്‍ വെളിപ്പെടുത്തി. അമ്മയുണ്ടാക്കുന്ന ഭക്ഷണമാണ് തന്റെ ഫിറ്റനസിന്റെ രഹസ്യമെന്ന് ഇഷാന്‍ പറയുന്നു. മൊഹാലിയില്‍ കിങ്സ് ഇലവനെതിരെ നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെയാണ് ഇഷാന്റെ പ്രതികരണം. കളിയിലെ താരവും ഇഷാനായിരുന്നു. നാല് സിക്സും ഏഴ് ഫോറുമടങ്ങുന്നതായിരുന്നു ഇഷാന്റെ സമ്പാദ്യം. 

214 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയ പഞ്ചാബിനെതിരെ മുംബൈയ്ക്ക് തുടക്കം പിഴച്ചിരുന്നു. രോഹിത് ശര്‍മ ആദ്യ ഓവറില്‍ പുറത്തായതിന് പിന്നാലെ ടീം പ്രതിരോധത്തിലായി. സൂര്യകുമാറുമായി ചേര്‍ന്ന് ഇഷാനുണ്ടാക്കിയ 116 റണ്‍സ് കൂട്ടുകെട്ടാണ് വിജയം മുംബൈയ്ക്ക് സമ്മാനിച്ചത്. 

സീനിയര്‍ താരങ്ങളാണ് തന്റെ മാതൃകയെന്നും മികച്ചരീതിയില്‍ പരിശീലനം നടത്താറുണ്ടെന്നും ഇഷാന്‍ പറയുന്നു. എന്നാല്‍ കഴിക്കുന്ന ഭക്ഷണം അതോടൊപ്പം പ്രധാനമാണെന്നും എല്ലാ ക്രെഡിറ്റും എന്റെ അമ്മയ്ക്കാണെന്നും താരം കൂട്ടിച്ചേര്‍ത്തു. കൂറ്റന്‍ റണ്‍സ് പിന്തുടര്‍ന്ന് മുംബൈ നേടിയ വിജയം മൊഹാലിയുടെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയതും കൂടിയാണ്. 31 പന്തില്‍ നിന്നാണ് സൂര്യകുമാര്‍ 66 റണ്‍സ് നേടിയത്. പന്തിന്റെ ദിശ ശ്രദ്ധിച്ച് അടിച്ച് പറത്തിയേക്കാനാണ് കോച്ച് നിര്‍ദേശിച്ചതെന്നും ഇഷാന്‍ കൂട്ടിച്ചേര്‍ത്തു. മെയ് ആറിന് ചെന്നൈക്കെതിരെയാണ് മുംബൈയുടെ അടുത്ത മല്‍സരം.

Moms food; Ishan Kishan reveals six-hitting secret

MORE IN INDIA
SHOW MORE